x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതപഠനം നടത്തുന്ന സ്ഥാപനങ്ങളായാലും സര്‍ക്കാര്‍ അനുമതി വേണമെന്ന് കോടതി


Published: February 11, 2026 01:13 AM IST | Updated: February 11, 2026 01:13 AM IST

കൊ​​​ച്ചി: മ​​​ത​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യാ​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​നാ​​​കൂ​​​വെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

നി​​​യ​​​മ​​​ത്തി​​​ലെ 18–ാം വ​​​കു​​​പ്പ് പ്ര​​​കാ​​​രം ഇ​​​ത്ത​​​രം വി​​​ദ്യാ​​​ഭ്യാ​​​സ-​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കു സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി വേ​​​ണം. പു​​​ന്ന​​​യൂ​​​ര്‍ വ​​​ട​​​ക്കേ​​​ക്കാ​​​ട് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന മ​​​അ്ദി​​​ന്‍ നോ​​​ള​​​ജ് ഗാ​​​ര്‍ഡ​​​ന്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​നം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

സ​​​ര്‍ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ സ്‌​​​കൂ​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു ബ​​​ദ​​​ല്‍ ക്ര​​​മീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കാ​​​ന്‍ സ​​​മ​​​യം വേ​​​ണ്ട​​​തി​​​നാ​​​ല്‍ ഈ ​​​അക്കാദമിക വ​​​ര്‍ഷം പ്ര​​​വ​​​ര്‍ത്ത​​​നം തു​​​ട​​​രാ​​​ന്‍ അ​​​നു​​​മ​​​തി​​​യും ന​​​ല്‍കി.

അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​തെ 300 ഓ​​​ളം കു​​​ട്ടി​​​ക​​​ളു​​​ള്ള പ്രീ ​​​സ്‌​​​കൂ​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​സ്‌​​​ലാ​​​മി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ള്‍ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ മൊ​​​യ്തീ​​​ന്‍കു​​​ട്ടി, ബാ​​​പ്പു എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ മ​​​ത​​​പ​​​ഠ​​​നം പാ​​​ടി​​​ല്ലെ​​​ന്നു ഹി​​​ദാ​​​യ എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ ആ​​​ന്‍ഡ് ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് കേ​​​സി​​​ല്‍ ഉ​​​ത്ത​​​ര​​​വു​​​ള്ള​​​താ​​​യും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​തേ​​​സ​​​മ​​​യം, സ്ഥാ​​​പ​​​നം പൂ​​​ട്ടാ​​​ന്‍ ചാ​​​വ​​​ക്കാ​​​ട് എ​​​ഇ​​​ഒ നി​​​ര്‍ദേ​​​ശി​​​ച്ച​​​തി​​​നെ​​​തി​​​രേ സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി കോ​​​ട​​​തി ത​​​ള്ളി.

Tags : religious studies Kerala High Court government permission

Recent News

Up