x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പയ്യന്നൂരിലെ സിപിഎം ആക്രമണം; 43 പേർക്കെതിരേ കേ​സ്


Published: January 26, 2026 05:06 AM IST | Updated: January 26, 2026 05:06 AM IST

പ​​​​യ്യ​​​​ന്നൂ​​​​ര്‍: ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​നാ​​​​യ ടി.​​​​ഐ. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന്‍ എം​​​​എ​​​​ല്‍​എ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി പ​​​​യ്യ​​​​ന്നൂ​​​​രി​​​​ല്‍ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ 18 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ 25 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സ്. അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് വി​​​​വി​​​​ധ ക​​​​ക്ഷി​​​​ക​​​​ളി​​​​ല്‍​പ്പെ​​​​ട്ട 139 പേ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സെ​​​​ടു​​​​ത്തു.

എം​​​​എ​​​​ല്‍​എ​​​​ക്കെ​​​​തി​​​​രാ​​​​യി സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം വി. ​​​​കു​​​​ഞ്ഞി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ ന​​​​ട​​​​ത്തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് എം​​​​എ​​​​ല്‍​എ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ്ര​​​​ക​​​​ട​​​​നം പ​​​​യ്യ​​​​ന്നൂ​​​​ര്‍ സെ​​​​ന്‍​ട്ര​​​​ല്‍ ബ​​​​സാ​​​​റി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ആ​​​​ക്ര​​​​മ​​​​ണം ​അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട​​​​ത്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഡി​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി. നാ​​​​രാ​​​​യ​​​​ണ​​​​ന്‍ (70), ബ്ലോ​​​​ക്ക് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ. ​​​​രൂ​​​​പേ​​​​ഷ് (49) , വെ​​​​ള്ളൂ​​​​ര്‍ മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ടി. ഹ​​​​രീ​​​​ഷ് (48), വെ​​​​ള്ളൂ​​​​രി​​​​ലെ ടി. ​​​​രാ​​​​ജ​​​​ന്‍ (66) എ​​​​ന്നി​​​​വ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് എ. ​​​​രൂ​​​​പേ​​​​ഷ് ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് പ​​​​യ്യ​​​​ന്നൂ​​​​ര്‍ പോ​​​​ലീ​​​​സ് സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. അ​​​​ശ്വി​​​​ന്‍ ക​​​​ണ്ട​​​​ങ്കാ​​​​ളി, സൂ​​​​ന​​​​ജ്, നി​​​​ഖി​​​​ല്‍, ലി​​​​ജി​​​​ത്ത് തു​​​​ട​​​​ങ്ങി എ​​​​ട്ടു​​​​പേ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും മ​​​​റ്റു ക​​​​ണ്ടാ​​​​ല​​​​റി​​​​യാ​​​​വു​​​​ന്ന പ​​​ത്തു പേ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യു​​​​മാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

എം​​​​എ​​​​ല്‍​എ​​​​യു​​​​ടെ രാ​​​​ജി​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ മ​​​​ര്‍​ദി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ 25 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പി.​​​​കെ.​ സു​​​​ജി​​​​ത് കു​​​​മാ​​​​ര്‍, എ. ​​​​അ​​​​ശോ​​​​ക​​​​ന്‍, ഒ.​​​​പി. ലോ​​​​ഹി​​​​ത​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.

ഇ​​​​തി​​​​നെ​​​​തി​​​​രേ സു​​​​ജി​​​​ത്കു​​​​മാ​​​​ര്‍ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു സി​​​​പി​​​​എം പ​​​​യ്യ​​​​ന്നൂ​​​​ര്‍ ഏ​​​​രി​​​​യാ സെ​​​​ക്ര​​​​ട്ട​​​​റി പി. ​​​​സ​​​​ന്തോ​​​​ഷ്, ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സ​​​​രി​​​​ന്‍ ശ​​​​ശി, പോ​​​​ത്തേ​​​​ര കൃ​​​​ഷ്ണ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ 15 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കും മ​​​​റ്റു ക​​​​ണ്ടാ​​​​ല​​​​റി​​​​യാ​​​​വു​​​​ന്ന പ​​​​ത്തു​​​​പേ​​​​ര്‍​ക്കു​​​​മെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.
പ​​​​യ്യ​​​​ന്നൂ​​​​ര്‍ ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​തി​​​ന് കോ​​​​ണ്‍​ഗ്ര​​​​സിലെ 57 പേ​​​​ര്‍​ക്കെ​​​​തി​​​​രേയും 25 ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും 57 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സെ​​​​ടു​​​​ത്തു.

Tags : CPM attack in Payyannur 43 people Case filed

Recent News

Up