തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ സംഘർഷം.
വഞ്ചിയൂരിലെ ഒന്നാം ബൂത്തിൽ നൂറിലേറെ കള്ളവോട്ടുകൾ സിപിഎം ചെയ്തെന്നാണ് ആരോപണം. സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്ത്തകന് പ്രതികരിച്ചു.
റീ പോളിംഗ് വേണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്.
Tags : CPM-BJP clash Vanchiyur Re-polling