x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം; വ​ഴി​യാ​ത്ര​ക്കാ​ര​ന് എ​തി​ലേ​യും പോ​കാ​മെ​ന്ന് സി​പി​എം


Published: January 8, 2026 05:21 PM IST | Updated: January 8, 2026 05:21 PM IST

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ൽ ചേ​ർ​ന്ന റെ​ജി ലൂ​ക്കോ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം. റെ​ജി ലൂ​ക്കോ​സി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു​ബ​ന്ധ​മി​ല്ലെ​ന്നും ഒ​രു​ബ​ന്ധ​വും ഇ​ല്ലാ​ത്ത​യാ​ളെ എ​ങ്ങ​നെ പു​റ​ത്താ​ക്കു​മെ​ന്നും സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ര​ഘു​നാ​ഥ് ചോ​ദി​ച്ചു.

വ​ഴി​യാ​ത്ര​ക്കാ​ര​ന് എ​തി​ലേ​യും പോ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​ജി ലൂ​ക്കോ​സ് സി​പി​എം അം​ഗ​മ​ല്ലെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും പ​റ​ഞ്ഞു. ഇ​യാ​ൾ പാ​ർ​ട്ടി മെ​മ്പ​റൊ​ന്നു​മ​ല്ല. പാ​ർ​ട്ടി വ​ക്താ​ക്ക​ളാ​യി​ട്ട് അ​വ​രെ​യൊ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ചി​ല വി​ഷ​യ​ങ്ങ​ൾ വ​രു​മ്പോ​ൾ അ​വ​ർ​വ​ന്ന് സം​സാ​രി​ക്കു​ന്നു.

അ​ത്ര മാ​ത്ര​മേ​യു​ള്ളൂ. പാ​ർ​ട്ടി​യു​ടെ കാ​ലാ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ എ​ത്ര​യോ​പേ​ർ അ​നു​കൂ​ലി​ക്കു​ന്നു. എ​ത്ര​യോ​പേ​ർ പ്ര​തി​കൂ​ലി​ക്കു​ന്നു. അ​നു​കൂ​ലി​ച്ച​വ​ർ ത​ന്നെ പ്ര​തി​കൂ​ലി​ച്ച് പി​ന്നെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്നു​ണ്ട​ല്ലോ​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Tags : reji lukose bjp criticizes v.sivankutty

Recent News

Up