x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം നേ​താ​വ് സു​ജ ച​ന്ദ്ര​ബാ​ബു മു​സ്‌​ലീം ലീ​ഗി​ൽ ചേ​ർ​ന്നു


Published: January 22, 2026 01:40 PM IST | Updated: January 22, 2026 02:29 PM IST

കൊ​ല്ലം: സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ജ ച​ന്ദ്ര​ബാ​ബു മു​സ്‌​ലിം ലീ​ഗി​ൽ ചേ​ർ​ന്നു. ജി​ല്ല ലീ​ഗ് ഓ​ഫീ​സി​ൽ പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ത​ങ്ങ​ൾ ഷാ​ൾ അ​ണി​യി​ച്ച് സു​ജ​യെ സ്വീ​ക​രി​ച്ചു.

30 വ​ർ​ഷ​ത്തെ സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് സു​ജ ച​ന്ദ്ര​ബാ​ബു മു​സ്‌​ലിം ലീ​ഗി​ലേ​ക്ക് ചേ​ർ​ന്ന​ത്. മൂന്നു ത​വ​ണ അ​ഞ്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു സു​ജ. കൂ​ടാ​തെ, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, സി​പി​എ​മ്മി​ന്‍റെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി വി​ട്ട​തെ​ന്നും ഒ​രു വാ​ഗ്ദാ​ന​വും ഇ​ല്ലാ​തെ​യാ​ണ് ലീ​ഗി​ലേ​ക്കു വ​ന്ന​തെ​ന്നും സു​ജ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഒ​രു പു​തി​യ പ്ര​തി​ഭാ​സം ഉ​ണ്ടാ​കു​ക​യാ​ണെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. കൊ​ല്ലം ജി​ല്ല​യി​ൽ​നി​ന്നു സി​പി​എം വി​ടു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​മു​ഖ വ​നി​ത നേ​താ​വാ​ണ് സു​ജ. ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ ഐ​ഷ പോ​റ്റി സി​പി​എം വി​ട്ടു കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു.

Tags : CPM leader Suja Chandrababu joins Muslim League

Recent News

Up