x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപിയെക്കാൾ വർഗീയത സിപിഎം മന്ത്രിമാർ പറയുന്നു: ഷാഫി പറമ്പിൽ


Published: January 22, 2026 07:43 PM IST | Updated: January 22, 2026 07:44 PM IST

കോഴിക്കോട്: സിപിഎമ്മിന്‍റെ പോളിറ്റ് ബ്യുറോയുടെ തലപ്പത്ത് നരേന്ദ്ര മോദിയെന്ന് ഷാഫി പറമ്പിൽ എംപി. മന്ത്രി സജി ചെറിയന്‍റെ വാക്കുകൾ ഇതുവരെ മുഖ്യമന്ത്രി തിരുത്തിയിട്ടില്ല. വാക്കുകൾ സജി ചെറിയന്‍റേത് ആണെങ്കിലും ചിന്ത പിണറായിയുടെത് ആണെന്നും ഷാഫി ‌പറഞ്ഞു.

മുൻപ് എ.കെ. ബാലൻ പറഞ്ഞ കാര്യങ്ങളും തിരുത്തിയിട്ടില്ല. ബിജെപി ആകെ ആശയക്കുഴപ്പത്തിലാണ്. ബിജെപിയെക്കാൾ വർഗീയത സിപിഎം മന്ത്രിമാർ പറയുന്നു. ഇനി എന്ത് ചെയ്യും എന്നാണ് ബിജെപി ചിന്തിക്കുന്നത്.

സഖാവും സംഘിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

Tags : CPM shafi parambil BJP ministers

Recent News

Up