x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​യി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം; സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈയറ്റു


Published: December 16, 2025 05:30 PM IST | Updated: December 16, 2025 05:54 PM IST

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പ്പോ​യി. ചൊ​വ്വാ​ഴ്ച പി​ണ​റാ​യി വേ​ണ്ടു​ട്ടാ​യി ക​നാ​ൽ ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ രാ​ജി​ന്‍റെ ഇ​ട​തു കൈ​പ്പ​ത്തി​യാ​ണ് ചി​ത​റി​പ്പോ​യ​ത്.

ബോം​ബ് കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​പി​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ട​ക്കം പൊ​ട്ടി കൈ​പ്പ​ത്തി ത​ക​ർ​ന്നു​വെ​ന്നാ​ണ് കൂ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​നു അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ല​ട​ക്കം നി​ര​വ​ധി ക്ര​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​പി​ൻ. സ്ഫോ​ടനം ഉ​ണ്ടാ​യ സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡ് അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പാ​നൂ​ർ, പാ​റാ​ട് മേ​ഖ​ല​ക​ളി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

 

 

Tags : bobm blast kannur police case cpm worker hand injured

Recent News

Up