x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​​​എ​​​സ്പി ബോ​​​ണ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്കാനുള്ള തീരുമാനം; കേ​ര​ള​ത്തെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: February 10, 2026 01:30 AM IST | Updated: February 10, 2026 01:30 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ലി​​​നും ഗോ​​​ത​​​ന്പി​​​നും ന​​​ൽ​​​കു​​​ന്ന എം​​​എ​​​സ്പി ബോ​​​ണ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽനി​​​ന്ന് കേ​​​ര​​​ള​​​ത്തെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​നു ക​​​ത്തു ന​​​ൽ​​​കി.

പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ നെ​​​ൽ​​​കൃ​​​ഷി​​​യു​​​ടെ വി​​​സ്തൃ​​​തി​​​യി​​​ലും ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും സ്ഥി​​​ര​​​വും ദീ​​​ർ​​​ഘ​​​കാ​​​ല​​​വു​​​മാ​​​യ ഇ​​​ടി​​​വു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര​​​ത്തി​​​ലെ അ​​​ധി​​​ക സ്റ്റോ​​​ക്കി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന ന​​​ൽ​​​കു​​​ന്ന മി​​​ച്ച ഉ​​​ത്പാ​​​ദ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മ​​​ല്ല കേ​​​ര​​​ളം.

അ​​​തി​​​നാ​​​ൽ നെ​​​ല്ലി​​​നും ഗോ​​​ത​​​ന്പി​​​നും ബോ​​​ണ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽനി​​​ന്ന് കേ​​​ര​​​ള​​​ത്തെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ർ​​​ഷി​​​ക, പാ​​​രി​​​സ്ഥി​​​തി​​​ക, ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ഷ​​​യം പ്ര​​​ത്യേ​​​കം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Tags : Rajiv Chandrasekhar BJP Kerala President MSP bonus exempted kerala

Recent News

Up