x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: കെ.സി. വേണുഗോപാല്‍


Published: November 30, 2025 11:42 PM IST | Updated: November 30, 2025 11:42 PM IST

കൊച്ചി: ഇഡിയും സിബിഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വയ്ക്കാനുള്ള ഏജന്‍സികളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അവരെത്ര കേസെടുത്താലും പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്‌ഐആര്‍ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ഒരു ഭാഗം പിടിക്കുകയാണ്. പൗരന്‍മാരുടെ വോട്ട് മാറ്റാനുള്ള ബിജെപിയുടെ എക്‌സര്‍സൈസാണ് എസ്‌ഐആര്‍. കേരളത്തിലത് സിപിഎം ചെയ്യുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

Tags : K.C. Venugopal Democracy congress

Recent News

Up