x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം; മു​സ്ലിം ലീ​ഗി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ഡി​സി​സി


Published: December 24, 2025 10:58 PM IST | Updated: December 24, 2025 10:58 PM IST

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള മു​സ്ലിം ലീ​ഗി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി. കെ​പി​സി​സി​യി​ൽ നി​ന്ന് അ​ത്ത​രം ഒ​രു നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഡി​സി​സി അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.

ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം പ​ങ്കി​ടാ​ൻ ധാ​ര​ണ ഇ​ല്ലെ​ന്നും ഡി​സി​സി അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി. കോ​ർ​പ​റേ​ഷ​നി​ൽ ഒ​രു വ​ർ​ഷം ഡെ​പ്യൂ​ട്ടി മേ​യ​ർ പ​ദ​വി ഉ​റ​പ്പാ​ക്കി​യ​താ​യി ലീ​ഗ് അ​റി​യി​ച്ചി​രു​ന്നു. ടി. ​കെ. അ​ഷ്റ​ഫി​നെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും മു​സ്ലിം ലീ​ഗ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കു​ഞ്ഞാ​ലി​ക്കു​ട്ടി കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ലീ​ഗ് - കോ​ൺ​ഗ്ര​സ്‌ ത​ർ​ക്കം പ​രി​ഹ​രി​ച്ചെ​ന്ന് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​റി​യി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​സ്ലീം ലീ​ഗി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ത​ള്ളി എ​റ​ണാ​കു​ളം ഡി​സി​സി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

 

 

 

 

Tags : Kochi Corporation deputy mayor Muslim League ernakulam dcc

Recent News

Up