x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​യെ പു​ക​ഴ്ത്തി​യി​ട്ടി​ല്ല; കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ന​ല്ല ബ​ന്ധ​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി


Published: January 5, 2026 04:49 PM IST | Updated: January 5, 2026 04:49 PM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ശ​ശി ത​രൂ​ര്‍ എം​പി. കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി ലൈ​നി​ല്‍ നി​ന്ന് അ​ക​ന്ന് പോ​യി​ട്ടി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

താ​ൻ ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ൻ പ​ങ്കു​വ​ച്ച പോ​സ്റ്റ് വാ​യി​ച്ചാ​ൽ ആ​ർ​ക്കും ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ എ​ന്നും വ്യ​ക്ത​മാ​ക്കി. പോ​സ്റ്റ് വാ​യി​ക്കാ​തെ വാ​ർ​ത്ത​ക​ളി​ലെ ത​ല​ക്കെ​ട്ടു​ക​ൾ വാ​യി​ച്ചാ​ണ് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​തെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

17 വ​ർ​ഷം പാ​ർ​ട്ടി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ത​ന്നെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ശ​ശി ത​രൂ​ർ എം​പി വ്യ​ക്ത​മാ​ക്കി. എ​ല്‍. കെ. ​അ​ദ്വാ​നി​ക്ക് ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്ന​ത് പ്രാ​യ​മാ​യ ഒ​രാ​ളെ ബ​ഹു​മാ​നി​ച്ച​താ​ണെ​ന്നും എം​പി അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യാ​വാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള പ​ല​രും പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ശ​ശി ത​രൂ​ർ എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Shashi Tharoor congress narendra modi assembly election

Recent News

Up