x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേത്രങ്ങളിലെ വരുമാനം ഓഡിറ്റ് ചെയ്യാന്‍ ഡിജിറ്റല്‍ സംവിധാനം: കോടതി വിശദീകരണം തേടി


Published: February 11, 2026 09:20 PM IST | Updated: February 11, 2026 09:20 PM IST

കൊ​​​ച്ചി: തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ​​​യു​​​ള്‍പ്പെ​​​ടെ വ​​​രു​​​മാ​​​നം കൃ​​​ത്യ​​​മാ​​​യി ഓ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ന്‍ കെ ​​​സ്മാ​​​ര്‍ട്ട് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി.

സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ കേ​​​ര​​​ള മി​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നോ​​​ടും ബോ​​​ര്‍ഡി​​​നോ​​​ടും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

സ​​​മ​​​ഗ്ര സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​ക്ര​​​മം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി​​​യാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി ഇ​​​ന്‍ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ലി​​​മി​​​റ്റ​​​ഡ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നും മൊ​​​ഡ്യൂ​​​ളു​​​ക​​​ളും ത​​​യാ​​​റാ​​​ക്കാ​​​ന്‍ ആ​​​റു​​​ മാ​​​സ​​​വും സോ​​​ഫ്‌​​​റ്റ്‌​​​വേ​​​ര്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ന്‍ ര​​​ണ്ടു​​​ വ​​​ര്‍ഷ​​​വും വേ​​​ണ​​​മെ​​​ന്നാ​​​ണ് സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നു​​​ശേ​​​ഷം ടെ​​​ന്‍ഡ​​​ര്‍ വേ​​​ണ്ടി​​​വ​​​രും. അ​​​തേ​​​സ​​​മ​​​യം, ടെ​​​ന്‍ഡ​​​റി​​​ലേ​​​ക്കു പോ​​​കാ​​​തെ സ​​​ര്‍ക്കാ​​​ര്‍സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ കേ​​​ര​​​ള മി​​​ഷ​​​നെ ഏ​​​ല്‍പ്പി​​​ച്ചാ​​​ല്‍ ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നൊ​​​പ്പം​​​ത​​​ന്നെ സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ വി​​​ക​​​സ​​​ന​​​വും മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കു​​​മെ​​​ന്നും സ​​​മ​​​യ​​​ന​​​ഷ്‌​​​ടം കു​​​റ​​​യ്ക്കാ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : Kerala High Court explanation Digital Audit system temple income

Recent News

Up