x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ.കെ. ബാലന് തോല്‍വിയിലെ നിരാശ: കെ.സി. വേണുഗോപാല്‍


Published: January 8, 2026 03:17 AM IST | Updated: January 8, 2026 03:17 AM IST

ആ​ല​പ്പു​ഴ: എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന പ​ച്ച വ​ര്‍ഗീ​യ​ത​യാ​ണെ​ന്നും സി​പി​എ​മ്മി​ന്‍റെ നി​രാ​ശ​യി​ല്‍ നി​ന്നു​ണ്ടാ​യ​താ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​ല്‍ഡി​എ​ഫ് വി​ജ​യി​ച്ച​തെ​ന്നും സ്വ​ന്തം തോ​ല്‍വി​ക്ക് കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നു പ​ക​രം സ​മൂ​ഹ​ത്തി​ല്‍ വ​ര്‍ഗീ​യ വി​ഷം ക​ല​ര്‍ത്താ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ആ​ല​പ്പു​ഴ​യി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യ​ത്തോടെ മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സ്ഥാ​നം നേ​ടാ​ന്‍ സി​പി​എം പ​ര​സ്യ​മാ​യ ന​ട​പ​ടി​യെ​ടു​ത്തു. എ​ന്നി​ട്ടാ​ണ് അ​വ​ര്‍ കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ജ​മാ​അ​ത്തെ ഇസ്‌ലാമിയാ​കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​ന്ന് തി​രി​ച്ചു പ​റ​യു​ന്ന​ത്. കോ​ണ്‍ഗ്ര​സ് ഒ​രു വ​ര്‍ഗീ​യ ശ​ക്തി​ക​ളു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Tags : K.C. Venugopal A.K. Balan CPM congress

Recent News

Up