x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അക്രമങ്ങളിൽ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കണമെന്ന് ഡോ​ക്ട​ര്‍​മാ​ര്‍


Published: November 7, 2025 01:22 AM IST | Updated: November 7, 2025 01:22 AM IST

കോ​​​ഴി​​​ക്കോ​​​ട്: ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കെ​​​തി​​​രാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് കൂ​​​ടു​​​ത​​​ല്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു ഡോ​​​ക്ട​​​ര്‍​മാ​​​ര്‍. പ​​​ല​​​പ്പോ​​​ഴും ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഫ​​​ല​​​പ്രാ​​​പ്തി​​​യി​​​ല്‍ എ​​​ത്തു​​​ന്നി​​​ല്ല.​​​ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 68-ാമ​​​ത് വാ​​​ർ​​​ഷി​​​ക സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ച​​​ര്‍​ച്ച​​​ചെ​​​യ്യു​​​മെ​​​ന്നും ഐ​​​എം​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍.​ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം എ​​​ട്ട്, ഒ​​​മ്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഫ​​​റോ​​​ക്ക് മ​​​റീ​​​ന ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ നി​​​ല​​​വി​​​ലു​​​ള്ള സ​​​മ​​​കാ​​​ലി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും, ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സു​​​ര​​​ക്ഷ​​​യും മു​​​ൻ നി​​​ർ​​​ത്തി​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കും.​​​വാ​​​ർ​​​ഷി​​​ക സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ ദി​​​ന​​​മാ​​​യ നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ഐഎംഎ ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.എ.​ ശ്രീ​​​വി​​​ലാ​​​സ​​​ൻ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. തു​​​ട​​​ർ​​​ന്ന് വാ​​​ർ​​​ഷി​​​ക സം​​​സ്ഥാ​​​ന കൗ​​​ൺ​​​സി​​​ൽ യോ​​​ഗം ഡോ.​​​ കെ.​ ജ​​​യ​​​റാം മെ​​​മ്മോ​​​റി​​​യ​​​ൽ ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം വ​​​രെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ ക്ലാ​​​സ് ന​​​ട​​​ക്കും.​

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​മാ​​​ന്ത​​​ര സി​​​എം​​​ഇ പ്രോ​​​ഗ്രാം, പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പേ​​​പ്പ​​​ർ പ്ര​​​സ​​​ന്‍റെ​​​ഷ​​​ൻ, ഇ-​​​പോ​​​സ്റ്റ​​​ർ അ​​​വ​​​ത​​​ര​​​ണം എ​​​ന്നി​​​വ ന​​​ട​​​ക്കും. ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് ഐ​​​എം​​​എ വി​​​മ​​​ൻ​​​സ് വിം​​ഗി​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും ഒ​​​ത്തു​​​ചേ​​​ര​​​ലും ന​​​ട​​​ക്കും. വൈ​​​കു​​ന്നേ​​രം സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​ര​​​ങ്ങേ​​​റും. തു​​​ട​​​ർ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കും. പി​​​ന്നീ​​​ട് പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തെ​​ര​​​ഞ്ഞെ​​​ടു​​​ത്ത് ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഐ ​​​എം എ ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.

വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​വി.​​​ജി.​ പ്ര​​​ദീ​​​പ് കു​​​മാ​​​ർ, ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി​​​പ്രൊ​​​ഫ. അ​​​നീ​​​ൻ എ​​​ൻ.​ കു​​​ട്ടി, ഐ​​​എം​​​എ കോ​​​ഴി​​​ക്കോ​​​ട് ബ്രാ​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സ​​​ന്ധ്യ​​​ക്കു​​​റു​​​പ്പ്, ഡോ.​​​ശ​​​ങ്ക​​​ർ മ​​​ഹാ​​​ദേ​​​വ​​​ൻ, ഡോ.​​​പി.​ ര​​​ഞ്ജി​​​ത്ത്,ഡോ.​​​പി.​​​എ​​​ൻ. അ​​​ജി​​​ത, ഡോ.​​​ബി.​ വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : violence Doctors government

Recent News

Up