x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അബദ്ധവശാൽ ഡോർ ലോക്കായി; മൂന്നു വയസുകാരൻ മുറിയിൽ കുടുങ്ങി

കാസർഗോഡ് ബ്യൂറോ
Published: November 24, 2025 01:31 PM IST | Updated: November 24, 2025 01:31 PM IST

കാസർഗോഡ്: അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. ഞായറാഴ്ച രാത്രി 10:30 ഓടെ
ചെർക്കളയിലെ നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക്, ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ വാതിൽ ലോക്കായി അകപ്പെടുകയായിരുന്നു. ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്‍റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു . സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Tags : Door door locked kasargod three-year-old boy trapped in room fire force rescue

Recent News

Up