x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കാ​യി ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ബ​ജ​റ്റെന്ന് ഡോ. ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ന്‍


Published: February 2, 2026 01:35 AM IST | Updated: February 2, 2026 01:35 AM IST

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​യി ദീ​​​​ര്‍​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​മു​​​​ള്ള ഒ​​​​രു രൂ​​​​പ​​​​രേ​​​​ഖ​​​​യാ​​​​ണ് ബ​​​​ജ​​​​റ്റ് മു​​​​ന്നോ​​​​ട്ടു​​​വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​സ്റ്റ​​​​ര്‍ ഡി​​​​എം ഹെ​​​​ല്‍​ത്ത് കെ​​​​യ​​​​ര്‍ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ.

അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്ക് 10,000 കോ​​​​ടി രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള ബ​​​​യോ​​​​ഫാ​​​​ര്‍​മ ശ​​​​ക്തി പ​​​​ദ്ധ​​​​തി, ഗ​​​​വേ​​​​ഷ​​​​ണം, ഉ​​​​ത്പാ​​​​ദ​​​​നം, നി​​​​യ​​​​ന്ത്ര​​​​ണ​​​ശേ​​​​ഷി എ​​​​ന്നി​​​​വ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​ത്ത് അ​​​​ത്യാ​​​​ധു​​​​നി​​​​ക​​​​വും കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ലു​​​​ള്ള​​​​തു​​​​മാ​​​​യ ചി​​​​കി​​​​ത്സാ​​​മാ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍ സാ​​​​ധ്യ​​​​മാ​​​​ക്കും. ഒ​​​​രു ല​​​​ക്ഷം അ​​​​ലൈ​​​​ഡ് ഹെ​​​​ല്‍​ത്ത് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളെ​​​​യും ഒ​​​​ന്ന​​​​ര ല​​​​ക്ഷം കെ​​​​യ​​​​ര്‍​ഗി​​​​വ​​​​ര്‍​മാ​​​​രെ​​​​യും വാ​​​​ര്‍​ത്തെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​ഖ്യാ​​​​പ​​​​നം ഈ ​​​​രം​​​​ഗ​​​​ത്തെ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​മാ​​​​ണ്.

17 ഗു​​​​രു​​​​ത​​​​ര കാ​​​​ന്‍​സ​​​​ര്‍ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ക​​​​സ്റ്റം​​​​സ് ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത് ആ​​​​ശ്വാ​​​​സ​​​​മാ​​​​കും. മെ​​​​ഡി​​​​ക്ക​​​​ല്‍ ടൂ​​​​റി​​​​സം, മാ​​​​ന​​​​സി​​​​ക​ ഡി​​​​ജി​​​​റ്റ​​​​ല്‍ ആ​​​​രോ​​​​ഗ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ന്നി​​​​യു​​​​ള്ള ഈ ​​​​നീ​​​​ക്ക​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​യെ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ ഒ​​​​രു ആ​​​​രോ​​​​ഗ്യ​​​കേ​​​​ന്ദ്ര​​​​മാ​​​​ക്കി മാ​​​​റ്റും-​​​ഡോ. ​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : long-term vision for health sector

Recent News

Up