x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​സി. ജോ​ർ​ജി​ന് ഡോ. ​ബ​ല​രാ​മ​ൻ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ അ​വാ​ർ​ഡ്


Published: December 10, 2025 01:09 AM IST | Updated: December 10, 2025 01:09 AM IST

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സി​​​​​വി​​​​​ൽ റൈ​​​​​റ്റ്സ് ആ​​​​​ൻ​​​​​ഡ് സോ​​​​​ഷ്യ​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് സൊ​​​​​സൈ​​​​​റ്റി​​​​​യു​​​​​ടെ ഡോ. ​​​​​എ​​​​​സ്. ബ​​​​​ല​​​​​രാ​​​​​മ​​​​​ൻ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ സം​​​​​ര​​​​​ക്ഷ​​​​​ണ അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് ഡ​​​​​ൽ​​​​​ഹി കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി അ​​​​​ഡ്വ. ഡോ. ​​​​​കെ.​​​​​സി. ജോ​​​​​ർ​​​​​ജ് അ​​​​​ർ​​​​​ഹ​​​​​നാ​​​​​യി.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് തൈ​​​​​ക്കാ​​​​​ട് ഗാ​​​​​ന്ധി​​​​​ഭ​​​​​വ​​​​​നി​​​​​ൽ ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​നു ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ അ​​​​​വാ​​​​​ർ​​​​​ഡ് സ​​​​​മ്മാ​​​​​നി​​​​​ക്കും.

പാ​​​​​ർ​​​​​ശ്വ​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​മ്മാ​​​​​രു​​​​​ടെ​​​​​യും ഉ​​​​​ന്ന​​​​​മ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ദീ​​​​​പാ​​​​​ല​​​​​യ എ​​​​​ന്ന എ​​​​​ൻ​​​​​ജി​​​​​ഒ​​​​​യു​​​​​ടെ സി​​​​​ഇ​​​​​ഒ ആ​​​​​യ ഇ​​​​​ദ്ദേ​​​​​ഹം ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട കു​​​​​ട്ടി​​​​​ക​​​​​ളെ മു​​​​​ഖ്യ​​​​​ധാ​​​​​ര​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വ​​​​​നി​​​​​ത, ശി​​​​​ശു വി​​​​​ക​​​​​സ​​​​​ന മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ 1992 മു​​​​​ത​​​​​ൽ 2022 വ​​​​​രെ സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠിച്ച ഡോ. ​​​​​ജോ​​​​​ർ​​​​​ജ് ജോ​​​​​യി​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ആ​​​​​യാ​​​​​ണ് വി​​​​​ര​​​​​മി​​​​​ച്ച​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് കൈ​​​​​ലാ​​​​​ഷ് സ​​​​​ത്യാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ ചി​​​​​ൽ​​​​​ഡ്ര​​​​​ൻ​​​​​സ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന​​​​​ലും ഇ​​​​​ന്ത്യ ചൈ​​​​​ൽ​​​​​ഡ് പ്രൊ​​​​​ട്ട​​​​​ക്‌​​​​​ഷ​​​​​നി​​​​​ലും എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ആ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം നോ​​​​​ർ​​​​​ത്ത് പ​​​​​റ​​​​​വൂ​​​​​ർ കു​​​​​ന്ന​​​​​ത്ത് കു​​​​​ടും​​​​​ബാം​​​​​ഗ​​​​​മാ​​​​​ണ്.

Tags : K.C. George Award Dr. Balaraman Human Rights Protection civil rights and social justice

Recent News

Up