x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത് തീ​ക്ക​ളി; മു​ന്ന​റി​യി​പ്പു​മാ​യി ഡി​വൈ​എ​ഫ്ഐ


Published: February 21, 2026 12:12 PM IST | Updated: February 21, 2026 12:26 PM IST

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ൽ പ്ര​തി​ക​രി​ച്ച് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വ​സീ​ഫ്. യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത് തീ​ക്ക​ളി​യാ​ണ്. ആ ​ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും വ​സീ​ഫ് പ​റ​ഞ്ഞു.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ​പി​ഴ​വി​നെ തു​ട​ർ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ക​യാ​ണ്. മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ർ വീ​ടി​ന്‍റെ വാ​തി​ലി​ല്‍ റീ​ത്ത് വെ​ച്ചു.

പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട ടൗ​ൺ​ഹാ​ളി​ലെ മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ഇ​വി​ടെ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ യോ​ഗം നി​ർ​ത്തി​വ​ച്ചു. പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യി.

Tags : dyfi threaten youth congress veena george

Recent News

Up