ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഇ.എം.അഗസ്തി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു.
തുടർന്ന് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തല നിർബന്ധിച്ചതുകൊണ്ടാണ് വീണ്ടും സജീവമാകുന്നതെന്ന് ഇ.എം.അഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഗസ്തിയുടെ തിരിച്ചുവരവെന്ന് സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും എം.എം.മണിയോട് പരാജയപ്പെട്ടിരുന്നു.
Tags : E.M. Augusthy congress Idukki