x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പടിഞ്ഞാറൻ ജപ്പാനിൽ ഭൂചലനം, സുനാമി ഭീഷണിയില്ല


Published: January 6, 2026 12:12 PM IST | Updated: January 6, 2026 12:12 PM IST

ടോക്യോ: പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, എന്നാൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വടക്കുപടിഞ്ഞാറൻ ജപ്പാനിലെ ഷിമാനെ പ്രവിശ്യയിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രവിശ്യാ തലസ്ഥാനമായ മാറ്റസ്യൂവിലും അയൽ സംസ്ഥാനമായ ടോട്ടൊറിയിലെ ചില നഗരങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്‍റെ ഉത്ഭവകേന്ദ്രം എന്ന് കണ്ടെത്തി. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

മേഖലയിലെ ഷിമാനെ ആണവനിലയത്തിലോ അനുബന്ധ സൗകര്യങ്ങളിലോ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി വ്യക്തമാക്കി. ലോകത്തെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്.

Tags : Earthquake Japan tsunami

Recent News

Up