x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തെ ഇ​ഡി പ​രി​ശോ​ധ​ന 22 മ​ണി​ക്കൂ​ർ


Published: January 22, 2026 04:55 AM IST | Updated: January 22, 2026 04:55 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ റെ​​​യ്ഡ് നീ​​​ണ്ട​​​ത് ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ. ചെ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ച്ച റെ​​​യ്ഡ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.

മ​​​രാ​​​മ​​​ത്ത് പ​​​ണി​​​ക​​​ളു​​​ടെ കോ​​​ണ്‍​ട്രാ​​​ക്ട് സം​​​ബ​​​ന്ധി​​​ച്ച സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ൾ, ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ച്ച തു​​​ക​​​യു​​​ടെ​​​യും വ​​​ഴി​​​പാ​​​ടി​​​ന​​​ത്തി​​​ൽ ല​​​ഭി​​​ച്ച തു​​​ക​​​യു​​​ടെ​​​യും രേ​​​ഖ​​​ക​​​ൾ എ​​ന്നി​​വ ഇ​​​ഡി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഓ​​​രോ കാ​​​ര്യ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ണ് ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ രേ​​​ഖ​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ളും ഇ​​​ഡി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ പ​​​ല വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ളും മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അ​​​ധി​​​കൃ​​​ത​​​രും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചേ​​​ർ​​​ന്നു ച​​​മ​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളും ഇ​​​ഡി​​​ക്കു കി​​​ട്ടി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.

സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പി​​​ന്‍റെ മ​​​റ​​​വി​​​ൽ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ ന​​​ട​​​ന്നു​​​വെ​​​ന്ന സം​​​ശ​​​യം ഇ​​​ഡി​​​ക്ക് ഉ​​​ണ്ട്. ഇ​​​ഡി​​​യു​​​ടെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു.

Tags : ED inspection Devaswom Board premises Sabarimala gold theft sabarimala gold pali Swarnapali

Recent News

Up