x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ പാ​ഠ​പു​സ്ത​ക പ​രി​ഷ്‌​ക​ര​ണം പൂ​ര്‍​ത്തി​യാ​യെന്ന് വിദ്യാഭ്യാസമന്ത്രി


Published: January 25, 2026 09:38 PM IST | Updated: January 25, 2026 09:38 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ പാ​ഠ​പു​സ്ത​ക പ​രി​ഷ്‌​ക​ര​ണം പൂ​ര്‍​ത്തി​യാ​യ​താ​യും ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ 10-ാം ക്ലാ​സ് വ​രെ​യു​ള്ള പു​സ്ത​ക​ങ്ങ​ള്‍ സ​ജ്ജ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സമ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി.

മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി 597 ടൈ​റ്റി​ലു​ക​ളാ​ണ് ഇ​തി​നാ​യി വി​ക​സി​പ്പി​ച്ച​ത്. ഇ​വ​യ്ക്കാ​വ​ശ്യ​മാ​യ ടീ​ച്ച​ര്‍ ടെ​ക്സ്റ്റു​ക​ളും ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. ഭാ​ഷാ ന്യൂ​ന​പ​ക്ഷ​മാ​യ ക​ന്ന​ഡ വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​ക്കൊ​ണ്ട് അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മേ​ഖ​ല​യി​ല്‍ ഈ ​വ​ര്‍​ഷം 11-ാം ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​തി​യ പു​സ്ത​ക​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​ല്‍ പ്ര​കാ​ശ​നം ന​ട​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

Tags : Education Minister textbook v sivankutty

Recent News

Up