x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പൂ​രി​ൽ വ​യോ​ധി​ക​നെ മ​ർ‌​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ഒ​രാ​ൾ പി​ടി​യി​ൽ


Published: December 11, 2025 11:25 PM IST | Updated: December 11, 2025 11:25 PM IST

തി​രു​വ​ന​ന്ത​പു​രം: ചെ​മ്പൂ​രി​ൽ വ​യോ​ധി​ക​നെ മ​ർ‌​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചെ​മ്പൂ​ര് എ​തി​ര്‍​ക്ക​ര വി​ളാ​ക​ത്ത് മി​നി ഭ​വ​നി​ല്‍ സ​ത്യ​രാ​ജ് (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ജോ​യി(32) ആ​ണ് ആ​ര്യ​ങ്കോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ​ത്യ​രാ​ജി​ന്‍റെ അ​നു​ജ​ന്‍റെ ഭാ​ര്യ സ​ഹോ​ദ​ര​നാ​ണ് പ്ര​തി ജോ​യി. പി​ടി​യി​ലാ​യ ജോ​യി​യെ കൂ​ടാ​തെ സ​ഹോ​ദ​ര​ൻ ജോ​ഷി​യും പി​താ​വ് ജോ​സ് എ​ന്ന ആ​ല്‍​ബി​നും ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​സ​ത്യ​രാ​ജി​ന്‍റെ അ​നു​ജ​ൻ മ​നോ​ഹ​ര​നെ ഭാ​ര്യ സ​ഹോ​ദ​ര​ങ്ങ​ളും പി​താ​വും ചേ​ർ​ന്ന് മ​ർ​ദി​ച്ചി​രു​ന്നു. ബ​ഹ​ളം കേ​ട്ട് പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ സ​ത്യ​രാ​ജി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

പി​ന്നാ​ലെ പ്ര​തി​ക​ൾ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​ത്യ​രാ​ജി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും മ​രി​ച്ചു.

Tags : trivandrum kerala police crimenews chembur murder case

Recent News

Up