x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ​പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ


Published: December 28, 2025 02:42 AM IST | Updated: December 28, 2025 02:42 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യെ​​​​ല്ലാം പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​ടു​​​​ത്ത​​​​ടു​​​​ത്ത സീ​​​​രി​​​​യ​​​​ൽ ന​​​​ന്പ​​​​രു​​​​ക​​​​ളി​​​​ലാ​​​​ക്കി വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ.

അ​​​​ച്ഛ​​​​ൻ, അ​​​​മ്മ, മ​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വീ​​​​ട്ടി​​​​ലു​​​​ള്ള​​​​വ​​​​ർ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും പ​​​​ല ബൂ​​​​ത്തു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണെ​​​​ന്നും ഇ​​​​വ​​​​രെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്ന് സി​​​​ഇ​​​​ഒ ഉ​​​​റ​​​​പ്പുന​​​​ൽ​​​​കി​​​​യ​​​​ത്.

എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​വ​​​​രെ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ വേ​​​​ണ്ട​​​​വ​​​​ർ​​​​ക്ക് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ഇ​​​​തു ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണം. ഹി​​​​യ​​​​റിം​​​​ഗി​​​​ന് നോ​​​​ട്ടീ​​​​സ് കൊ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ പ്രാ​​​​ദേ​​​​ശി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണം.

പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ യോ​​​​ഗം ജ​​​​നു​​​​വ​​​​രി ഒ​​​ൻ​​​പ​​​തി​​​നു ​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ക്കാ​​​​മെ​​​​ന്ന് നോ​​​​ർ​​​​ക്ക അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​വാ​​​​സി വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​രി​​​​ഹാ​​​​രം നി​​​​ർ​​​​ദേ​​​​ശി​​​​ക്കും. ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കാ​​​​ത്ത​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ (എ​​​​എ​​​​സ്ഡി ലി​​​​സ്റ്റ്) ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​ർ വീ​​​​ണ്ടും പു​​​​തി​​​​യ വോ​​​​ട്ട​​​​റാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ ഇ​​​​വ​​​​ർ​​​​ക്ക് ഹി​​​​യ​​​​റിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല.

കി​​​​ട​​​​പ്പുരോ​​​​ഗി​​​​ക​​​​ളെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രെ​​​​യും ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ​​​​ക്ക് വി​​​​വേ​​​​ച​​​​നാ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.
ഒ​​​​രു അ​​​​സം​​​​ബ്ലി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഒ​​​​രു ഇ​​​​ആ​​​​ർ​​​​ഒ​​​​യും ഏ​​​​ഴു വീ​​​​തം അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രു​​​​മു​​​​ണ്ടാ​​​​കും. ഹി​​​​യ​​​​റിം​​​​ഗി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി 950 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു.

ഫ്ളാ​​​​റ്റു​​​​ക​​​​ളും വീ​​​​ടു​​​​ക​​​​ളും വാ​​​​ട​​​​ക​​​​യ്ക്കെടു​​​​ത്ത് 30-35 പേ​​​​രെ വീ​​​​തം വോ​​​​ട്ട് ചേ​​​​ർ​​​​ക്ക​​​​ൽ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നു രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചു. വോ​​​​ട്ടെ​​​​ടു​​​​പ്പ് ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ഇ​​​​വ​​​​ർ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​രാ​​​​കു​​​​ന്നു. ക​​​​ള്ള​​​​വോ​​​​ട്ട് ചേ​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ശി​​​​ക്ഷാന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു പ​​​​ര​​​​സ്യം ന​​​​ൽ​​​​കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മു​​​​യ​​​​ർ​​​​ന്നു. രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ജി​​​​ല്ലാ ​​​​ത​​​​ല​​​​ത്തി​​​​ലും നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം ത​​​​ല​​​​ത്തി​​​​ലും ബൂ​​​​ത്തു ത​​​​ല​​​​ത്തി​​​​ലും ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വും സി​​​​ഇ​​​​ഒ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​ദി​​​​നം 10 പേ​​​​രു​​​​ടെ അ​​​​പേ​​​​ക്ഷ വീ​​​​തം ന​​​​ൽ​​​​കാ​​​​നാ​​​​കും. ഓ​​​​ണ്‍​ലൈ​​​​നാ​​​​യും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. യു​​​​വാ​​​​ക്ക​​​​ളെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സി​​​​ഇ​​​​ഒ പ​​​​റ​​​​ഞ്ഞു.

ജീ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​യാ​​​​ളും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ; ബി​​​​എ​​​​ൽ​​​​ഒ​​​​യു​​​​ടെ പി​​​​ഴ​​​​വെ​​​​ങ്കി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജീ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി അ​​​​യ്യ​​​​പ്പ​​​​നെ എ​​​​എ​​​​സ്ഡി ലി​​​​സ്റ്റി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി എം.​​​​കെ.​​​​ റ​​​​ഹ്‌​​​​മാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ത്ത രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രു​​​​ടെ വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് സി​​​​ഇ​​​​ഒ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ട രേ​​​​ഖ​​​​ക​​​​ളി​​​​ൽ ജാ​​​​തി- മ​​​​ത സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും ഉ​​​​യ​​​​ർ​​​​ന്നു.

എ​​​​ന്നാ​​​​ൽ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന 12 തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി മാ​​​​ത്ര​​​​മാ​​​​യാ​​​​ണ് ജാ​​​​തി- മ​​​​ത സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സി​​​​ഇ​​​​ഒ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

Tags : Election Commission voter list reorder voter pattika Dr. Ratan U. Kelkar

Recent News

Up