x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദേ​കം വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി വ്യ​ക്ത​ത വ​രു​ത്തി​യി​ല്ല; തു​റ​ന്ന​ടി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ൻ


Published: November 3, 2025 07:33 PM IST | Updated: November 3, 2025 07:50 PM IST

ക​ണ്ണൂ​ർ: ഇ​താ​ണെ​ന്‍റെ ജീ​വി​തം എ​ന്ന പു​സ്ത​ക​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ വി​മ​ർ​ശി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ൻ. മൊ​റാ​ഴ​യി​ലെ വൈ​ദേ​കം ആ​യു​ർ​വേ​ദ റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ലാ​ണ് ഇ. ​പി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ഷ​യം സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ പി.​ജ​യ​രാ​ജ​ൻ ഉ​ന്ന​യി​ച്ച​തി​ലെ അ​മ​ർ​ഷം പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തെ​പോ​ലെ സ​ഹാ​യി​ച്ചു. എ​ന്നാ​ൽ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത് അ​ഴി​മ​തി ആ​രോ​പ​ണ​മാ​യി​ട്ടാ​ണ്.

എ​ന്നാ​ൽ ഇ​തി​ൽ പാ​ർ​ട്ടി വ്യ​ക്ത​ത വ​രു​ത്തി​യി​ല്ല. ബ​ന്ധ​പ്പെ​ട്ട​വ​ർ നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ ത​നി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ആ​ത്മ​ക​ഥ​യി​ൽ പ​റ​യു​ന്നു.

ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​സ്ത​കം പ്ര​കാ​ശം ചെ​യ്ത​ത്. എ​ന്നാ​ൽ ച​ട​ങ്ങി​ൽ പി.​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

 

Tags : epjayarajan autobiography vaidekam resort kannur

Recent News

Up