x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ബ്രഹ്മപുരത്ത് ഇപ്പോള്‍ കാണുന്നതൊക്കെ പിആര്‍ വര്‍ക്ക്, യഥാര്‍ഥത്തില്‍ അതല്ല സത്യം': മേയര്‍ വി.കെ മിനിമോള്‍


Published: January 1, 2026 11:15 AM IST | Updated: January 1, 2026 11:16 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ സിബിജി പ്ലാന്‍റ് കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങള്‍ വെറും പിആര്‍ വര്‍ക്ക് മാത്രമാണെന്ന് കൊച്ചി മേയര്‍ വി.കെ. മിനിമോള്‍.

150 ടണ്‍ കപ്പാസിറ്റിയുള്ള പ്ലാന്‍റില്‍ 25 ടണ്‍ പോലും ട്രയല്‍ റണ്‍ എത്തിയിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയത് പോലെ ഇപ്പോള്‍ ഭക്ഷണാവശിഷ്ടങ്ങളുടെ ജൈവമാലിന്യ മല അവിടെ ഉണ്ടായിട്ടുണ്ട്. സിബിജി പ്ലാന്‍റ് വന്നാല്‍ പോലും ഈ മാലിന്യങ്ങൾ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും മിനിമോള്‍ ദീപികയോട് പ്രതികരിച്ചു.

"ബ്രഹ്മപുരത്ത് കാണുന്നതൊക്കെ പിആര്‍ വര്‍ക്കാണ്. ആറാം തീയതി ഞങ്ങളുടെ ഫസ്റ്റ് കൗണ്‍സില്‍ കൂടുകയാണ്. ഏഴാം തീയതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇലക്ഷന്‍ ആണ്. അത് കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ എല്ലാ മീഡിയയും ഞാന്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും. ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ ബ്രഹ്മപുരത്തെക്കുറിച്ചൊരു ഇമേജ് ഉണ്ട്, യഥാര്‍ഥത്തില്‍ അതല്ല സത്യം. അത് ഞങ്ങള്‍ കാണിച്ചു തരും.'- മേയർ പറഞ്ഞു.

245 ടണ്‍ മാലിന്യം ദിവസേന വരുന്ന ഒരു കോര്‍പ്പറേഷന്‍ ആണ് കൊച്ചി. അതിന്‍റെ യഥാര്‍ഥ്യം അവിടെ വന്ന് കാണണം. എങ്കിലും ബ്രഹ്മപുരത്തെ നിലവിലുള്ള മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ മുന്നോട്ടു കൊണ്ടുപോകുമന്നും മേയര്‍ കൂട്ടിച്ചേർത്തു.

Tags : Brahmapuram Kochi Corporation Mayor V.K. Minimol

Recent News

Up