തിരുവനന്തപുരം: ലേബർ കോഡുകളെ കുറിച്ചു പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്കു ലേബർ കോഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ മനസിലാക്കാനും മൂന്നു നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോണ്‍ക്ലേവ് തീരുമാനിച്ചു.
ജസ്റ്റീസ് ഗോപാലഗൗഡ, പ്രഫ. ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവരാണു കമ്മിറ്റി അംഗങ്ങൾ. രണ്ട് ഗവേഷക വിദ്യാർഥികൾ കൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ടു സമർപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
തൊഴിലാളികളുടെ മൗലികാവകാശങ്ങളെ കവർന്നെടുക്കുന്ന കേന്ദ്ര നിയമങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി കോണ്‍ക്ലേവ് പാസാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
Tags : labor codes Expert committee