x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​ഖ്യാ​പ​നം പി​ആ​ർ വ​ർ​ക്ക്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ


Published: November 1, 2025 10:16 PM IST | Updated: November 1, 2025 10:16 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി സി​പി​എം ന​ട​ത്തി​യ പി​ആ​ർ വ​ർ​ക്കി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​ഖ്യാ​പ​ന​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ​ക്ക് യാ​തൊ​രു​വി​ധ ആ​ധി​കാ​രി​ക​ത​യും ഉ​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​യം സൃ​ഷ്ടി​ക്കു​ന്ന മാ​യാ​പ്ര​പ​ഞ്ച​ത്തി​ൽ ക​ഴി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലെ അ​തി​ദ​രി​ദ്ര​രെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ അ​തി​ദ​രി​ദ്ര​ർ ഇ​ല്ലാ​താ​യെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ വേ​ണ്ടി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​ണ​ക്കു​ക​ളി​ൽ വ​ലി​യ പൊ​രു​ത്ത​ക്കേ​ടു​ണ്ട്. പാ​വ​ങ്ങ​ളെ പ​റ​ഞ്ഞു പ​റ്റി​ച്ച് കോ​ടി​ക​ളു​ടെ ധൂ​ർ​ത്താ​ണ് പി​ണ​റാ​യി വി​ജ​യ​ൻ കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

2021ലെ ​സി​പി​എ​മ്മി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​തു​ത​ന്നെ നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം അ​തി​ദാ​രി​ദ്ര്യ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ്. ഒ​രു മാ​സം മു​ൻ​പ് നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി പ​റ​ഞ്ഞ​തും ആ​റ് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന​താ​ണ്.

എ​ന്നാ​ൽ സ​ർ​ക്കാ​ർ ആ​ദ്യം ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ഒ​ന്ന​ര ല​ക്ഷം പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്, പി​ന്നീ​ട് 64,000 ആ​യി ചു​രു​ക്കി. ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​നാ​യി ക​ഷ്ട​പ്പെ​ടു​ന്ന വ​ന​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളെ മാ​റ്റി​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പാ​യ​പ്പോ​ൾ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി കോ​ടി​ക​ൾ ചി​ല​വാ​ക്കു​ന്ന​ത് എ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​ഖ്യാ​പ​ന​ത്തി​നു​വേ​ണ്ടി മാ​ത്രം സ​ർ​ക്കാ​ർ ചി​ല​വാ​ക്കു​ന്ന​ത് ഒ​ന്ന​ര കോ​ടി രൂ​പ​യാ​ണ്. സ​ർ​ക്കാ​ർ ചി​ല​വി​ൽ സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വേ​ൾ​ഡ് ബാ​ങ്കി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും പി​റ​കി​ലു​ള്ള സം​സ്ഥാ​ന​മാ​ണ്.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ൽ കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ വ​ഹി​ച്ച പ​ങ്ക് മ​റ​ച്ചു വ​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ചാ​ര​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Rajeev Chandrasekhar Extreme poverty

Recent News

Up