തിരുവനന്തപുരം: ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ തീപിടിത്തം. തിരുമല തൃക്കണ്ണപുരം രാജന്റെ ഉടമസ്ഥതയിലുള്ള ‘രാജൻ' ഓട്ടോ മൊബൈലിസിൽ പൊളിക്കുവാൻ ഇട്ടിരുന്ന വാഹനങ്ങളിലാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് വർക്ക് ഷോപ്പിന് സമീപം തീ കണ്ടത്.
വിവരം അറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വർക്ക്ഷോപ്പ് പരിസരത്ത് നിർത്തിയിട്ടിരുന്ന പഴയ ലോറികളുടെ കാമ്പിനുകൾ കത്തിനശിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സമീപത്ത് ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരിക്കുവാൻ വേണ്ട പ്രവർത്തനങ്ങളും ചെയ്തു.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഗ്യാസ് കട്ടിങ്ങിന് വച്ചിരുന്ന സിലിണ്ടറിൽനിന്ന് ഗ്യാസ് ലീക്കായി തീ പിടിച്ചതാണ് അപകട കാരണം. ഗ്യാസ് കട്ടിങ്ങിന് തീ പിടിപ്പിക്കാൻ ഉപയോഗിച്ച കയറിലെ തീ അണയാതെ പരിസരത്ത് കിടന്നതാണ് ഗ്യാസ് ലീക്ക് ചെയ്തതോടെ കത്താൻ കാരണമായതെന്ന് ഉദ്യോസ്ഥർ പറഞ്ഞു.
Tags : Fire breaks out automobile workshop gas leak