x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം


Published: November 29, 2025 10:09 AM IST | Updated: November 29, 2025 11:19 AM IST

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിലെ ഏറ്റവും മുകള്‍ ഭാഗത്താണ് തീപിടിത്തമുണ്ടായത്.

ഒമ്പതാം നിലയില്‍ എസി പ്ലാന്‍റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപിടിത്തം. ഇവിടെ രോഗികൾ ഇല്ലെന്നും എസി പ്ലാന്‍റിന്‍റിലെ ജീവനക്കാര്‍ മാത്രമേ അങ്ങോട്ട് പോകാറുള്ളുവെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നി ശമന സേനയും പോലീസും സ്ഥലത്തെത്തി. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

താഴ്ത്തെ നിലകളിലേക്ക് തീപടർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 

Tags : Fire breaks Baby Memorial Hospital Kozhikode Fire

Recent News

Up