x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് കാ​യ​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ബോ​ട്ടു​ക​ളി​ൽ തീപിടുത്തം


Published: December 7, 2025 06:18 AM IST | Updated: December 7, 2025 08:05 AM IST

കൊ​ല്ലം: കൊ​ല്ലം കു​രീ​പ്പു​ഴ​യി​ൽ കാ​യ​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ബോ​ട്ടു​ക​ളി​ൽ വ​ൻ അ​ഗ്നി​ബാ​ധ. പത്തോളം ബോ​ട്ടു​ക​ൾ ക​ത്തി ന​ശി​ച്ചു. കാ​ര​ണം വ്യ​ക്ത​മ​ല്ല. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ബോ​ട്ടു​ക​ൾ മാ​റ്റി.

നി​ര​വ​ധി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്ക​ൽ തു​ട​രു​ക​യാ​ണ്. തീ ​പ​ട​ർ​ന്ന​തി​ന് പി​ന്നാ​ലെ ബോ​ട്ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​തും തീ​പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ചു​വെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​നാ പ്ര​വ‍​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

കു​ള​ച്ച​ൽ, പൂ​വാ​ർ സ്വ​ദേ​ശി​ക​ളു​ടെ ബോ​ട്ടു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് കു​രീ​പ്പു​ഴ പ​ള്ളി​ക്ക് സ​മീ​പം അ​യ്യ​ൻ​കോ​വി​ൻ ക്ഷേ​ത്ര​ത്തി​ന് അ​ടു​ത്ത് വ​ച്ചാ​ണ് സം​ഭ​വം. കാ​യ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ചീ​ന വ​ല​ക​ൾ​ക്കും തീ​പി​ടി​ച്ചു. ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ അ​ല്ലാ​ത്ത ഒ​ൻ​പ​ത് ചെ​റി​യ ബോ​ട്ടു​ക​ളും ഒ​രു ഫൈ​ബ​ർ വ​ള്ള​വും ക​ത്തി ന​ശി​ച്ചു.

ആ​ഴ​ക്ക​ട​ലി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളാ​ണി​വ. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

Tags : Fire breaks out boats Kollam lake

Recent News

Up