x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്; ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ ഇ​ടി​വ്


Published: December 11, 2025 03:40 AM IST | Updated: December 11, 2025 03:40 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന ആ​​​ദ്യ​​​ഘ​​​ട്ട ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ടി​​​വ്. ഇ​​​ത്ത​​​വ​​​ണ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 70.91 ശ​​​ത​​​മാ​​​നം വോ​​​ട്ടിം​​​ഗ് മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

2020 ലെ ​​​ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി. കോ​​​വി​​​ഡ് കാ​​​ല​​​ത്തു ന​​​ട​​​ന്ന ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൊ​​​ത്തം 75.95 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ 73.83 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു 2020ൽ ​​​വോ​​​ട്ടെ​​​ടു​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 1,32,70,482 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 94,10,450 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 62,44,642 പു​​​രു​​​ഷ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 44,71,889 പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 71.61 ശ​​​ത​​​മാ​​​നം. 70,25,715 സ്ത്രീ ​​​വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 49,38,509 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് വോ​​​ട്ട് ചെ​​​യ്ത​​​ത്. 70.29 ശ​​​ത​​​മാ​​​നം. ആ​​​കെ​​​യു​​​ള്ള 126 ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ​​​മാ​​​രി​​​ൽ 52 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് വോ​​​ട്ട് ചെ​​​യ്ത​​​ത്. 41.27 ശ​​​ത​​​മാ​​​നം.

ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ത​​​ന്നെ​​​യാ​​​ണ് വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ. 74.57 ശ​​​ത​​​മാ​​​നം പേ​​​ർ ഇ​​​വി​​​ടെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഏ​​​റെ​​​പ്പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​ത്ത​​​നം​​​തി​​​ട്ട ത​​​ന്നെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും പി​​​ന്നി​​​ൽ. ഇ​​​വി​​​ടെ 66.78 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് വോ​​​ട്ട്.

കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ല്ല​​​ത്തും മു​​​ൻ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 2020ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് നേ​​​രി​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. അ​​​വ​​​സാ​​​നഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പു ഇ​​​ന്നു ന​​​ട​​​ക്കും. 13നാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള അ​​​ന്തി​​​മ പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം, 2020ലെ ​​​ശ​​​ത​​​മാ​​​നം എ​​​ന്നി​​​വ ചു​​​വ​​​ടെ 

  • തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 67.47   70.2
  • കൊ​​​ല്ലം              70.35   73.51
  • പ​​​ത്ത​​​നം​​​തി​​​ട്ട       66.78   69.72 
  • ആ​​​ല​​​പ്പു​​​ഴ           73.80  77.39
  • കോ​​​ട്ട​​​യം             70.86  73.95
  • ഇ​​​ടു​​​ക്കി              71.78  74.68
  • എ​​​റ​​​ണാ​​​കു​​​ളം      74.57   77.28. 
  • കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ 
  • തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 58.29   59.96 
  • കൊ​​​ല്ലം                     63.35    66.27
  • കൊ​​​ച്ചി                      62.44  62.04. 

Tags : seven districts Polling percentage First phase elections Kerala Local body election

Recent News

Up