x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ക​യ​റി ആ​ക്ര​മ​ണം; നാ​ലു പേ​ർ​ക്ക് പ​രി​ക്ക്


Published: December 29, 2025 10:20 PM IST | Updated: December 29, 2025 10:38 PM IST

മ​ല​പ്പു​റം: അ​ഞ്ചം​ഗ​സം​ഘം വീ‌​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ളി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 11 വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ർ​ദ്ദ ധ​രി​ച്ചെ​ത്തി​യ സം​ഘ​മാ​ണ് ച​ക്കാ​ല​ക്കു​ത്ത് അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട് മു​ഴു​വ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ ആ​യു​ധ​മു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ ആ​ക്ര​മി സം​ഘ​ത്തി​ലെ നാ​ല് പേ​ർ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

പി​ടി​യി​ലാ​യ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​നീ​സി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. പ​രി​ക്കേ​റ്റ അ​ബ്ദു​വും കു​ടും​ബ​വും പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.

Tags : police case arrest malappuram

Recent News

Up