പാലക്കാട്: ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം പിടിയിൽ. യുപി സ്വദേശികളായ അഞ്ച് പേരാണ് പിടിയിലായത്. വാണിയംപാറയിൽ വച്ചാണ് ഇവർ പിടിയിലായത്.
ഡീസൽ മോഷ്ടിച്ച ശേഷം ഇവർ പോലീസ് വാഹനത്തെയും ഇടിച്ച് നിർത്താതെ രക്ഷപ്പെട്ടു. പോലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവർമാർ ഇറങ്ങി ഓടി. തുടർന്ന് ഇവരെ വടക്കഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി.
വാഹനത്തിന്റെ വലത് ഭാഗത്തുനിന്നായി പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളും മോട്ടറുകളും ഉണ്ട്. വാളയാർ മുതൽ വാഹനത്തെ പിടികൂടാൻ ശ്രമിക്കുകായിരുന്നു. പന്നിയങ്കരയിൽ വച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനം ഇടിച്ച് നിർത്താതെ പോകുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ നിർത്തിയിട്ട വാഹങ്ങളിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായിരുന്നു.
Tags : theft arrest diesel