ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ തൃക്കുന്നപ്പുഴയിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. അപ്പു ശാസ്ത്താമുറി, ശരത്, അഭിലാഷ്, സജിന്‍ എന്നിവരും കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വധശ്രമം, കലാപം സൃഷ്ടിക്കൽ, അന്യായമായി കൂട്ടം ചേരൽ, ആയുധം ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂട്ടത്തല്ലിനിടെ ഗുണ്ടാ സംഘത്തിലെ ഒരാൾ തോക്ക് ചൂണ്ടിയിരുന്നു.
സംഘർഷത്തിൽ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കാപ്പ പ്രതി പ്രവീണ്‍ പ്രസന്നന്, മണ്ണാറശാല മഹേഷ് എന്നിവരുടെ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇരു സംഘങ്ങളും തമ്മില്‍ ബിയര്‍ പാര്‍ലറില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു.
Tags : gang war thrikkunnapuzha police case