x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ ഗ​ണ​ഗീ​തം പാ​ടി​യ​തി​ൽ തെ​റ്റി​ല്ല; വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള​ള സി​പി​എം ശ്ര​മം: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ


Published: November 9, 2025 12:05 PM IST | Updated: November 9, 2025 12:05 PM IST

തൃ​ശൂ​ര്‍: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. കു​ട്ടി​ക​ൾ ഗ​ണ​ഗീ​തം പാ​ടി​യ​തി​ൽ തെ​റ്റി​ല്ലെ​ന്നും ഇ​ത് വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള​ള സി​പി​എം ശ്ര​മ​മാ​ണ് ഗ​ണ​ഗീ​ത വി​വാ​ദം. ഗാ​ന​ത്തി​ന്‍റെ ഒ​രു വാ​ക്കി​ല്‍ പോ​ലും ആ​ര്‍​എ​സ്എ​സി​നെ പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല. ദേ​ശ​ഭ​ക്തി​യാ​ണ് ഗാ​ന​ത്തി​ന്‍റെ ആ​ശ​യം. ആ​ര്‍​എ​സ്എ​സ് പാ​ടു​ന്ന വ​ന്ദേ​മാ​ത​രം പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​ടു​ന്നി​ല്ലേ? കു​ട്ടി​ക​ള്‍ അ​ത് പാ​ടി​യ​തി​ല്‍ തെ​റ്റി​ല്ല. ബി​ജെ​പി എ​ല്ലാ വേ​ദി​ക​ളി​ലും ഇ​ത് ആ​ല​പി​ക്ക​ണ​മെ​ന്നും ജോ​ര്‍​ജ് കു​ര്യ​ന്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ആ​ദ്യം ഗ​ണ​ഗീ​തം പാ​ടി​യ ശി​വ​കു​മാ​റി​നെ തി​രു​ത്ത​ട്ടെ​യെ​ന്നു പ​റ​ഞ്ഞ ജോ​ര്‍​ജ് കു​ര്യ​ന്‍ ത​നി​ക്ക് ഗ​ണ​ഗീ​തം പാ​ടാ​ന്‍ അ​റി​യി​ല്ലെ​ന്നും ശാ​ഖ​യി​ല്‍ പോ​യി​ട്ടി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ത്തി​യ​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : George Kurian Vande Bharat RSS Students

Recent News

Up