x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാലിക​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം: ര​ണ്ടു ല​ക്ഷം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ


Published: November 8, 2025 11:25 PM IST | Updated: November 8, 2025 11:25 PM IST

പാ​​​​ല​​​​ക്കാ​​​​ട്: ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സാ​​​​പി​​​​ഴ​​​​വു​​​​മൂ​​​​ലം ഒ​​​​ന്പ​​​​തു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​​മാ​​​​റ്റി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​നു ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച് സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. പ​​​​ണം ഉ​​​​ട​​​​ൻ കൈ​​​​മാ​​​​റു​​​​മെ​​​​ന്നു കെ. ​​​​ബാ​​​​ബു എം​​​​എ​​​​ൽ​​​​എ അ​​​​റി​​​​യി​​​​ച്ചു.

സെ​​​​പ്റ്റം​​​​ബ​​​​ർ 24നു ​​​​സ​​​​ഹോ​​​​ദ​​​​ര​​​​നൊ​​​​പ്പം ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ നി​​​​ല​​​​ത്തു​​​​വീ​​​​ണ​​​​താ​​​​യി​​​​രു​​​​ന്നു ഒ​​​​ന്പ​​​​തു വ​​​​യ​​​​സു​​​​കാ​​​​രി വി​​​​നോ​​​​ദി​​​​നി. അ​​​​ന്നു​​​​ത​​​​ന്നെ ചി​​​​റ്റൂ​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കാ​​​​ണി​​​​ച്ചെ​​​​ങ്കി​​​​ലും വ​​​​ല​​​​തു കൈ​​​​യൊ​​​​ടി​​​​ഞ്ഞ​​​​തി​​​​നാ​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​ദേ​​​​ശം. കൈ​​​​ക്കു മു​​​​റി​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു കൈ​​​​ക്കു പ്ലാ​​​​സ്റ്റ​​​​റി​​​​ട്ടു. കൈ​​​​വി​​​​ര​​​​ലു​​​​ക​​​​ളി​​​​ൽ കു​​​​മി​​​​ള പൊ​​​​ങ്ങി​​​​യ​​​​തോ​​​​ടെ വീ​​​​ണ്ടും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും കൈ ​​​​അ​​​​ഴു​​​​കി​​​​യ നി​​​​ല​​​​യി​​​​ലാ​​​​യി. പി​​​​ന്നാ​​​​ലെ കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യെ​​​​ങ്കി​​​​ലും കൈ ​​​​മു​​​​റി​​​​ച്ചു​​​​മാ​​​​റ്റേ​​​​ണ്ടി​​​​വ​​​​ന്നു.

കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന കു​​​​ട്ടി​​​​യു​​​​ടെ ചി​​​​കി​​​​ത്സാ​​​​ച്ചെ​​​​ല​​​​വി​​​​ന​​ട​​ക്കം പി​​​​ന്തു​​​​ണ​​ തേ​​​​ടി സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടും സ​​​​ർ​​​​ക്കാ​​​​രും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പും തി​​​​രി​​​​ഞ്ഞു​​​​നോ​​​​ക്കി​​​​യി​​​​ല്ലെ​​​​ന്നു നേ​​​​ര​​​​ത്തേ കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

Tags : Girl's hand amputated Government grants vinodini

Recent News

Up