x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം; ബി​ല്ല് വെ​ട്ടാ​ൻ സ​മ​വാ​യ നീ​ക്കം


Published: February 19, 2026 01:45 AM IST | Updated: February 19, 2026 01:45 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പ് ചെ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ങ്ങ​​​ൾ ക​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സ​​​മ​​​വാ​​​യ നീ​​​ക്ക​​​വു​​​മാ​​​യി ഊ​​​രാ​​​ളു​​​ങ്ക​​​ലും സ​​​ർ​​​ക്കാ​​​രും.

ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​രാ​​​ർ ക​​​ന്പ​​​നി​​​ക്ക് 4.99 കോ​​​ടി രൂ​​​പ മാ​​​ത്രം ന​​​ൽ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്ക് ത​​​യാ​​​റ​​​ല്ലെ​​​ന്നും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ജ​​​യ​​​കു​​​മാ​​​റും ചെ​​​ല​​​വ് തു​​​ക പെ​​​രു​​​പ്പി​​​ച്ചു കാ​​​ണി​​​ച്ച​​​ത​​​ല്ലെ​​​ന്നും ഇ​​​ത് കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ങ്കി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​ല തീ​​​രു​​​മാ​​​നം വേ​​​ണ​​​മെ​​​ന്നും ക​​​രാ​​​ർ ക​​​ന്പ​​​നി​​​യാ​​​യ ഐ​​​ഐ​​​ഐ​​​സി​​​യും നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് ചെ​​​ല​​​വ് വി​​​വാ​​​ദം കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ​​​ത്.

ഊ​​​രാ​​​ളു​​​ങ്ക​​​ലി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​ഐ​​​ഐ​​​സി​​​യോ​​​ട് തു​​​ക കു​​​റ​​​യ്ക്ക​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. തു​​​ക കൂ​​​ട്ടിന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ലെ​​​യും അ​​​ദ്ദേ​​​ഹം ആ​​​വ​​​ർ​​​ത്തി​​​ച്ചു.

എ​​​ന്നാ​​​ൽ, എ​​​സ്റ്റി​​​മേ​​​റ്റ് തു​​​ക​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ച് ക​​​രാ​​​ർ ക​​​ന്പ​​​നി ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ക​​​ണ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​ൽ വീ​​​ഴ്ച വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ക​​​ന്പ​​​നി നി​​​ല​​​പാ​​​ട്. എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന് സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​ഇ-​​​മെ​​​യി​​​ൽ ആ​​​യി അ​​​യ​​​ച്ചി​​​രു​​​ന്ന​​​താ​​​യും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. ഓ​​​ഡി​​​റ്റ​​​ർ ത​​​ങ്ങ​​​ളോ​​​ട് ക​​​ണ​​​ക്കു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ലെ​​​ന്നും സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ണ​​​ക്ക് ഊ​​​തിപ്പെരു​​​പ്പി​​​ച്ച​​​ത​​​ല്ലെ​​​ന്നും തു​​​ക അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​ത് എ​​​സ്റ്റി​​​മേ​​​റ്റി​​​നു മു​​​ന്പ് പ​​​റ​​​യ​​​ണ​​​മാ​​​യി​​​രു​​​ന്നെ​​​ന്നു​​​മാ​​​ണ് ക​​​ന്പ​​​നി ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

ക​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് 4.99 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മേ ക​​​ന്പ​​​നി​​​ക്കു ന​​​ൽ​​​കൂ എ​​​ന്ന് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞ​​​ത്. ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടി​​​ലെ പി​​​ശ​​​കി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​വും ബോ​​​ർ​​​ഡ് ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു.

ബോ​​​ർ​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​പോ​​​ലെ ഇ​​​നി തു​​​ക കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​ല​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ട്. ഈ ​​​മാ​​​സം 26ന് ​​​പു​​​തു​​​ക്കി​​​യ ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ട് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും. അ​​​തി​​​നു മു​​​ൻ​​​പ് ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. ഇ​​​തി​​​നാ​​​യി ഊ​​​രാ​​​ളു​​​ങ്ക​​​ൽ ഐ​​​ഐ​​​ഐ​​​സി​​​യു​​​മാ​​​യി സ​​​മ​​​വാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ലും സ​​​മ​​​വാ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.

അ​​​തേ​​​സ​​​മ​​​യം, ഓ​​​ഡി​​​റ്റ​​​റു​​​ടെ ക​​​ണ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ങ്കി​​​നെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം.

വ​​​ര​​​വു​​​ചെ​​​ല​​​വു ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ ക​​​രാ​​​ർ ക​​​ന്പ​​​നി​​​യി​​​ലെ ചി​​​ല​​​രും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ ചി​​​ല​​​രും ഒ​​​ത്തു​​​ക​​​ളി​​​ച്ചെ​​​ന്ന സം​​​ശ​​​യ​​​മാ​​​ണു​​​ള്ള​​​ത്. ഓ​​​ഡി​​​റ്റ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ബി​​​ല്ലു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് ബോ​​​ർ​​​ഡി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ചെ​​ല​​​വ് നി​​​ജ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ദൗ​​​ത്യ സം​​​ഘം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള​​​ട​​​ക്കം പ​​​രി​​​ശോ​​​ധി​​​ക്കും.

Tags : Ayyappa Sangam Global Ayyappa Sangam joint action uralungal

Recent News

Up