x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണ വില വീണ്ടും കുതിച്ചുയർന്നു


Published: February 2, 2026 07:27 PM IST | Updated: February 2, 2026 08:12 PM IST

കൊച്ചി: മാറി മറിഞ്ഞ് വീണ്ടും സ്വർണവില. ഇന്ന് നാല് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും നടന്ന വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വൈകുന്നേരം രണ്ട് തവണ വർധിച്ചു.

ഇന്ന് വൈകുന്നേരം നാലിനുശേഷം സ്വർണവില പവന് 2000 രൂപ വർധിച്ച് 1,09,920 രൂപയിലെത്തി. ഗ്രാമിന് 250 രൂപയാണ് വർധിച്ചത്. പിന്നീട് രാത്രി ഏഴോടെ വീണ്ടും സ്വർണവില വർധിച്ചു. 2400 രൂപയാണ് വീണ്ടും വർധിച്ചത്. ഇതോടെ ഒരു പവന് 1,12,320 രൂപയായി.

ഇന്ന് രണ്ട് തവണയായി പവന് 9,840 രൂപ കുറഞ്ഞശേഷം രണ്ട് തണയായി 4400 രൂപ വർധിച്ചു. ഇന്ന് രാവിലെ പവന് 1,11,120 രൂപയായിരുന്നു. ഞായറാഴ്ച പവന് 1,17,760 രൂപയായിരുന്നു.

Tags : Gold prices gold

Recent News

Up