x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​ക്കൊ​ള്ള: പ​ത്മകു​മാ​റി​നെ​തി​രേ ത​ത്കാ​ലം ന​ട​പ​ടി​യി​ല്ല


Published: November 22, 2025 01:55 AM IST | Updated: November 22, 2025 06:56 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യ പാ​​​ർ​​​ട്ടി പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​വും മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എ.​​​പ​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രെ ത​​​ത്കാ​​​ലം പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി വേ​​​ണ്ടെ​​​ന്നു സി​​​പി​​​എം. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റേ​​​താ​​​ണു തീ​​​രു​​​മാ​​​നം.

പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ കൊ​​​ടു​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു കൂ​​​ടി വ​​​ന്ന​​​ശേ​​​ഷം ന​​​ട​​​പ​​​ടി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​മെ​​​ന്നാ​​​ണു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യ ധാ​​​ര​​​ണ. അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നു ശേ​​​ഷം പ​​​ത്മ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​ൽ പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ ന​​​ൽ​​​കു​​​ന്ന മൊ​​​ഴി പാ​​​ർ​​​ട്ടി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു ക​​​ണ്ടു​​​കൂ​​​ടി​​​യാ​​​ണു ന​​​ട​​​പ​​​ടി ഇ​​​പ്പോ​​​ൾ വേ​​​ണ്ടെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ എ.​​​പ​​​ത്മ​​​കു​​​മാ​​​റി​​​നെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​റ​​​സ്റ്റു ചെ​​​യ്ത​​​തു രാ​​​ഷ്ട്രീ​​​യ​​​മാ​​​യി വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. വോ​​​ട്ടിം​​​ഗി​​​ൽ ഇ​​​തെ​​​ങ്ങ​​​നെ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും പാ​​​ർ​​​ട്ടി​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം (എ​​​സ്ഐ​​​ടി) ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തെ പാ​​​ർ​​​ട്ടി തു​​​ട​​​ക്ക​​​ത്തി​​​ൽ ത​​​ന്നെ സ്വാ​​​ഗ​​​തം ചെ​​​യ്തി​​​ട്ടു​​​ണ്ട്. തെ​​​റ്റു​​​കാ​​​ർ ആ​​​രാ​​​യാ​​​ലും സം​​​ര​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​കാ​​​ട്ട​​​ണം. ഇ​​​ങ്ങ​​​നെ മാ​​​ത്ര​​​മേ നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യം മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കൂ​​​വെ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ൾ അ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മ​​​നു​​​സ​​​രി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു മ​​​റ്റു ച​​​ർ​​​ച്ച​​​ക​​​ളൊ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ല.

ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യ​​​ശേ​​​ഷം തു​​​ട​​​ർ ചോ​​​ദ്യംചെ​​​യ്യ​​​ലു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​നെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യംചെ​​​യ്ത ശേ​​​ഷ​​​മാ​​​കും തു​​​ട​​​ർ ചോ​​​ദ്യംചെ​​​യ്യ​​​ലു​​​ക​​​ൾ.

സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​ടെ കൈ​​​വ​​​ശം സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്കാ​​​യി കൊ​​​ടു​​​ത്തുവി​​​ട്ട​​​തെ​​​ന്ന് പ​​​ത്മ​​​കു​​​മാ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ഷ​​​ൽ സ​​​ബ്ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ​​​ത്മ​​​കു​​​മാ​​​റി​​​നെ തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങും.

Tags : A Pathmakumar Gold theft: Sabarimala Gold Theft Sabarimala Gold pali

Recent News

Up