x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​റാ​ട് ക​ഴി​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് എൽഡിഎഫ് കൺവീനർ, എ​ന്തി​നു മാ​റാ​ട് മ​റ​ക്ക​ണ​മെ​ന്ന് ഗോ​വി​ന്ദ​ൻ; ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി നേ​താ​ക്ക​ൾ

എം. ​​​പ്രേം​​​കു​​​മാ​​​ർ
Published: January 11, 2026 12:39 AM IST | Updated: January 11, 2026 12:39 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​യു​​​ന്ന​​​തെ​​​ന്താ​​​ണോ അ​​​താ​​​ണു സി​​​പി​​​എ​​​മ്മി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ട്. ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ത​​​ന്നെ​​​യാ​​​ണ്. അ​​​താ​​​ണ് ഇ​​​ന്ന​​​ലെ​​​വ​​​രെ ക​​​ണ്ട രീ​​​തി​​​യും. സി​​​പി​​​എ​​​മ്മി​​​നു പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യ​​​ല്ലാ​​​തെ മ​​​റ്റു വ​​​ക്താ​​​ക്ക​​​ളൊ​​​ന്നു​​​മി​​​ല്ല.

എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ സം​​​ഘ​​​ട​​​നാ​​​രീ​​​തി ആ​​​കെ കു​​​ഴ​​​ഞ്ഞു​​​മ​​​റി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പു ഭ​​​രി​​​ക്കു​​​ന്ന​​​തു ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് എ.​​​കെ.​​​ ബാ​​​ല​​​ന്‍റെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ വ​​​ലി​​​യ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും, പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​വും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​നും ബാ​​​ല​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേതു മാ​​​ത്ര​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ബാ​​​ല​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചു നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തോ​​​ടെ വെ​​​ട്ടി​​​ലാ​​​യ​​​തു സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​മാ​​​ണ്.

മാ​​​റാ​​​ട് ക​​​ലാ​​​പ​​​വും അ​​​തേത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളും ക​​​ഴി​​​ഞ്ഞ അ​​​ധ്യാ​​​യ​​​മാ​​​ണെ​​​ന്നും ഇ​​​പ്പോ​​​ൾ അ​​​ങ്ങ​​​നെ​​​യൊ​​​രു ച​​​ർ​​​ച്ച​​​യ്ക്കു പ്ര​​​സ​​​ക്തി​​​യി​​​ല്ലെ​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ടി.​​​പി.​​​ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ ചോദിച്ചത്, മാ​​​റാ​​​ട് എ​​​ങ്ങ​​​നെ മ​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ്.

മാ​​​റാ​​​ട് ക​​​ഴി​​​ഞ്ഞ കാ​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ലും അ​​​തു പ​​​റ​​​യാ​​​തെ മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലന്നാണ് ഗോവിന്ദന്‍റെ വാദം. എ.​​​കെ.​​​ ബാ​​​ല​​​ന്‍റെ​​​യും ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ​​​യും നി​​​ല​​​പാ​​​ടു ഗോ​​​വി​​​ന്ദ​​​ൻ ഇ​​​തു​​​വ​​​ഴി നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. അ​​​താ​​​യ​​​ത്, മു​​​ഖ്യ​​​മ​​​ന്ത്രി ബാ​​​ല​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചു സം​​​സാ​​​രി​​​ച്ച​​​തി​​​നു ശേ​​​ഷം ബാ​​​ല​​​നെ​​​തി​​​രേയു​​​ള്ള ആ​​​ദ്യ​​​ത്തെ നി​​​ല​​​പാ​​​ടി​​​ൽ നി​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ പ​​​തി​​​വു​​​പോ​​​ലെ ത​​​ടി​​​ത​​​പ്പി. താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​തു​​​വ​​​ഴി അ​​​ദ്ദേ​​​ഹം പാ​​​ർ​​​ട്ടി​​​ക്കു ന​​​ൽ​​​കി​​​യ​​​ത്.

ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​ക്കെ​​​തി​​​രെ എ.​​​കെ.​​​ബാ​​​ല​​​ൻ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ പോ​​​ലും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. പ​​​ക​​​രം വി​​​വാ​​​ദ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ സൃ​​​ഷ്ടി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം നേ​​​താ​​​ക്ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ​​​ത്.

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഈ ​​​നി​​​ല​​​പാ​​​ടി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ക​​​ടു​​​ത്ത വി​​​യോ​​​ജി​​​പ്പാ​​​ണു​​​ള്ള​​​ത്. ഏ​​​തു വി​​​ഷ​​​യ​​​മാ​​​യാ​​​ലും പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ്. എ​​​ന്നാ​​​ൽ എ.​​​കെ.​​​ബാ​​​ല​​​ൻ സ്ഥി​​​ര​​​മാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തു വി​​​ല​​​ക്കാ​​​ൻ എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം നേ​​​ര​​​ത്തേ ത​​​ന്നെ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ഉ​​​ണ്ട്.

ഇ​​​ന്ന​​​ലെ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും എ.​​​കെ.​​​ബാ​​​ല​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. പ​​​ക​​​രം താ​​​ൻ പ​​​റ​​​യു​​​ന്ന​​​താ​​​ണ് ഇ​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ഴു​​​തി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഗോ​​​വി​​​ന്ദ​​​ൻ.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ വ​​​സ്തു​​​ത​​​യ​​​ല്ല പി​​​ന്നീ​​​ടു ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്ത​​​തെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം സി​​​പി​​​എ​​​മ്മി​​​ലു​​​ണ്ട്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​ണു സി​​​പി​​​എ മ്മിലുള്ളത്.

പാ​​​ർ​​​ട്ടി​​​യു​​​ടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള സം​​​ഘ​​​ട​​​നാ​​​രീ​​​തി അട്ടിമറിക്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഉ​​​ണ്ട്. എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കെ ത​​​ത്കാ​​​ലം കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​പോ​​​യി വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കേ​​​ണ്ടെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണു നേ​​​താ​​​ക്ക​​​ൾ.

Tags : m.v. Govindan Marad LDF convener CPM Secretary T.P. Ramakrishnan

Recent News

Up