തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കാൻ നീക്കം. ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുയുമായി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ചർച്ച നടത്തും.
പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശിപാർശ ചെയ്തിരുന്നു. പ്രവൃത്തിദിനം അഞ്ചാക്കുമ്പോൾ ഓഫീസ് സമയം വർധിപ്പിക്കാനാണ് നീക്കം. ഒരു മണിക്കൂർ ജോലി സമയം വർധിപ്പിക്കുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല.
എന്നാൽ അവധി കുറയ്ക്കണമെന്ന നിർദേശത്തെ സംഘടനകൾ എതിർക്കും. നേരത്തെയും സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചപ്പോൾ സർവീസ് സംഘടനകൾ എതിർത്തിരുന്നു.
Tags : government office working day chief secretary