x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം നി​യ​മ​നം: അ​ധി​കാ​രം മാ​നേ​ജിം​ഗ് ക​മ്മി​റ്റി​ക്ക്


Published: January 10, 2026 12:35 AM IST | Updated: January 10, 2026 12:35 AM IST

 കൊ​​​ച്ചി: ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്താ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്കാ​​​ണ് അ​​​ധി​​​കാ​​​ര​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

കേ​​​ര​​​ള ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ര്‍​ഡി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ​​​സ്.​​​എ. ധ​​​ര്‍​മാ​​​ധി​​​കാ​​​രി, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.        

ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വ​​​ത്തി​​​ലും അ​​​നു​​​ബ​​​ന്ധ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ര്‍​ഡ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളും കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ദേ​​​വ​​​സ്വം മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച് നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ബോ​​​ര്‍​ഡ് നി​​​യ​​​മ​​​ന​​​വ്യ​​​വ​​​സ്ഥ ശ​​​രി​​​വ​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പ്പീ​​​ലു​​​ക​​​ളാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

 

Tags : Guruvayur Devaswom board Regulations Managing Committee Power Kerala high Court

Recent News

Up