x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണയിൽ ഹ​ർ​ത്താ​ൽ ആരംഭിച്ചു


Published: December 22, 2025 06:27 AM IST | Updated: December 22, 2025 06:27 AM IST

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഹർത്താൽ ആരംഭിച്ചു. മു​സ്‌ലിം ലീ​ഗ് ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് മു​സ്‌ലിം ലീ​ഗ് ആ​രോ​പി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

കഴിഞ്ഞ ദിവസം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സി​പി​എം ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി പി​രി​ഞ്ഞ​പോ​യെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Tags : Hartal constituency strike

Recent News

Up