x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​റ്റ്‌​സ് പ​ദ്ധ​തി: ഇ​തു​വ​രെ കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് 7,193 പേ​ര്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: February 4, 2026 07:41 PM IST | Updated: February 4, 2026 07:41 PM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​വും പി​രി​മു​റ​ക്ക​വും കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള ഹാ​റ്റ്‌​സ് (ഹെ​ല്‍​പ് ആ​ന്‍​ഡ് അ​സി​സ്റ്റ​ന്‍​സ് ടു ​ടാ​ക്കി​ള്‍ സ്‌​ട്രെ​സ്) കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ സൗ​ക​ര്യം ഇ​തു​വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് 7,193 പേ​ര്‍. 2017 മു​ത​ല്‍ 2025 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

പോ​ലീ​സ് വെ​ല്‍​ഫെ​യ​ര്‍ ബ്യൂ​റോ​യു​ടെ കീ​ഴി​ല്‍ 2017-ലാ​ണ് സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ ആ​ന്‍​ഡ് അ​സി​സ്റ്റ​ന്‍​സ് ടു ​ടാ​ക്കി​ള്‍ സ്‌​ട്രെ​സ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും ഹാ​റ്റ്‌​സ് പ​ദ്ധ​തി​യി​ലു​ടെ മാ​ന​സി​ക പി​ന്തു​ണ​യും കൗ​ണ്‍​സ​ലിം​ഗും ന​ല്‍​കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം 433 കൗ​ണ്‍​സ​ലിം​ഗ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2024 ല്‍ 729, 2023 ​ല്‍ 963, 2022 ല്‍ 986, 2021 ​ല്‍ 875 എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി. 2021 ല്‍ 875 ​പേ​രാ​ണ് കൗ​ണ്‍​സ​ലിം​ഗ് സ​ഹാ​യം തേ​ടി​യ​ത്. 2020 ല്‍ 926 ​പേ​രും 2019 ല്‍ 897 ​പേ​രും 2018 ല്‍ 784 ​പേ​രും 2017 ല്‍ 600 ​പേ​രും കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക, ശാ​രീ​രി​ക നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 2017 ല്‍ ​ഹാ​റ്റ്‌​സ് പ​ദ്ധ​തി ആ​രം​ഭി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ലെ ആ​ത്മ​ഹ​ത്യ​യ്ക്ക് കു​റ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ഈ ​പ​ദ്ധ​തി കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സോ​ഷ്യ​ല്‍ പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് ആ​രം​ഭി​ച്ചു. മാ​ന​സി​ക സ​മ്മ​ര്‍​ദം മൂ​ലം വി​ഷ​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വി​ളി​ക്കാ​നാ​യി 94979 01070 എ​ന്ന ഹാ​റ്റ്‌​സ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റും നി​ല​വി​ലു​ണ്ട്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ​മ​ന​മി​ല്ലാ​തെ വ​ന്ന​തോ​ടെ സോ​ഷ്യ​ല്‍ പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഹാ​റ്റ്‌​സ് പ​ദ്ധ​തി​യി​ലേ​ക്കാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ ഫോ​മി​ലൂ​ടെ വി​വ​ര ശേ​ഖ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു.

പോ​ലീ​സു​കാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​തെ മാ​ന​സി​ക സ​മ്മ​ര്‍​ദം, അ​തി​ലേ​ക്ക് ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങ​ള്‍, ജോ​ലി സ​മ്മ​ര്‍​ദം, അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ എ​ത്ര സ്ഥ​ലം മാ​റ്റം കി​ട്ടി​യി​ട്ടു​ണ്ട്, അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ, കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ന്‍ സ​മ​യം ല​ഭി​ക്കു​ന്നു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഗൂ​ഗി​ള്‍ ഫോം ​വ​ഴി ശേ​ഖ​രി​ച്ചു.

പ​ഠ​ന ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും മെ​ന്‍റ​ര്‍ എ​ന്ന നി​ല​യി​ല്‍ ആ ​സ്‌​റ്റേ​ഷ​നി​ലെ ഒ​രു ഓ​ഫീ​സ​റെ ത​ന്നെ നി​യ​മി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മെ​ന്‍റ​ര്‍​മാ​രു​ടെ സ​ഹാ​യം തേ​ടാ​നാ​കും.

ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​യി 9497901070 എ​ന്ന ഹാ​റ്റ്‌​സ് ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്.

Tags : Hats project kerala police

Recent News

Up