കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യത്തിനു ശാശ്വത പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ജെയിന് സര്‍വകലാശാലയുടെ ‘ഫ്യൂച്ചര്‍ കേരള മിഷന്’ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം (ഹയാക്കോണ്‍ 1.0) ആരംഭിച്ചു. കൊച്ചി കാമ്പസിൽ നടക്കുന്ന ത്രിദിന സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു.
ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് പ്രഫ. വേണു രാജാമണി അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എംഎല്‍എ, ഹൈബി ഈഡന് എംപി, ജയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ ജെ. ലത എന്നിവർ പ്രസംഗിച്ചു.
കുളവാഴയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും അനുബന്ധ യന്ത്രസാമഗ്രികളുടെയും പ്രദര്‍ശനം ഇന്ത്യന്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ റിയാസ് ഹമീദുള്ള ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി ജെയിന് സര്‍വകലാശാലയും സിഫ്റ്റും തമ്മിലുള്ള അക്കാദമിക് ധാരണാപത്രം കൈമാറി. സിഫ്റ്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്, ജെയിന് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
കേരള സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റി, എംപെഡ, ട്രാന്‍സ് വേള്‍ഡ്, കേളചന്ദ്ര എന്നിവരുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.ഹയാക്കോണിന്റെ രണ്ടാം ദിനത്തിൽ കൃഷിമന്ത്രി പി. പ്രസാദ് പങ്കെടുക്കും
Tags : Hayacon International conference Kochi Jain University Future Kerala Mission Union Minister George Kurien