x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഉ​മ്മ​ന്‍​ചാ​ണ്ടി​യെ പീ​ഡ​ന​ക്കേ​സി​ല്‍ കു​ടു​ക്കു​മെ​ന്ന് പ​ല​വ​ട്ടം പ​റ​ഞ്ഞു' ; കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രേ മു​ന്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ന്‍റെ മൊ​ഴി


Published: February 8, 2026 12:11 AM IST | Updated: February 8, 2026 12:12 AM IST

കൊ​​​ല്ലം: സോ​​​ളാ​​​ര്‍ കേ​​​സി​​​ല്‍ മ​​​ന്ത്രി ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​റി​​​നെ​​​തി​​​രേ മു​​​ന്‍ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ സ്റ്റാ​​​ഫ് സു​​​ധീ​​​ര്‍ മ​​​ല​​​യി​​​ലി​​​ന്‍റെ മൊ​​​ഴി. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യെ ലൈം​​​ഗി​​​ക ആ​​​രോ​​​പ​​​ണ കേ​​​സി​​​ല്‍ കു​​​ടു​​​ക്കു​​​മെ​​​ന്ന് ഗ​​​ണേ​​​ഷ് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​താ​​​യി സു​​​ധീ​​​ര്‍ മ​​​ല​​​യി​​​ല്‍ കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷല്‍ മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് ഇ.​​​ആ​​​ര്‍.​​​അ​​​ര്‍​ജു​​​ന്‍​രാ​​​ജി​​​നു മു​​​ന്‍​പാ​​​കെ മൊ​​​ഴി ന​​​ല്‍​കി.

സോ​​​ളാ​​​ര്‍ പ​​​രാ​​​തി​​​യി​​​ല്‍ പേ​​​ജു​​​ക​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്ത​​​തി​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ സു​​​ധീ​​​ര്‍ ജേ​​​ക്ക​​​ബി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് മൊ​​​ഴി ന​​​ല്‍​കി​​​യ​​​ത്. സോ​​​ള​​​ര്‍ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി​​​യും ഗ​​​ണേ​​​ഷും പ്ര​​​തി​​​ക​​​ളാ​​​യ സോ​​​ള​​​ര്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സി​​​ല്‍ സാ​​​ക്ഷി​​​യാ​​​ണു സു​​​ധീ​​​ര്‍. 2011 മു​​​ത​​​ല്‍ 2013 വ​​​രെ സം​​​സ്ഥാ​​​ന വ​​​നം, കാ​​​യി​​​ക മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഗ​​​ണേ​​​ഷി​​​ന്‍റെ പ​​​ഴ്‌​​​സ​​​ണല്‍ സ്റ്റാ​​​ഫ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ കോ​​​ണ്‍​ഗ്ര​​​സ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് സു​​​ധീ​​​ര്‍.

പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​മാ​​​യി ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ര്‍​ത്തു​​​ന്ന​​​താ​​​യി ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ന്നും മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലും ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും അ​​​വ​​​ര്‍ നി​​​ത്യ​​​സ​​​ന്ദ​​​ര്‍​ശ​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും മൊ​​​ഴി​​​യി​​​ലു​​​ണ്ട്.

ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​റി​​​നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പാ​​​ര്‍​ട്ടി ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള ക​​​ത്തു ന​​​ല്‍​കി​​​യി​​​ട്ടും അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി ഗ​​​ണേ​​​ഷി​​​നെ സം​​​ര​​​ക്ഷി​​​ച്ചു. മു​​​ന്‍​ഭാ​​​ര്യ ന​​​ല്‍​കി​​​യ ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ്യൂ​​​സി​​​യം പോ​​​ലീ​​​സ് എ​​​ടു​​​ത്ത കേ​​​സി​​​നും പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നും പി​​​ന്നാ​​​ലെ 2013 ഏ​​​പ്രി​​​ല്‍ രണ്ടിനു ​​​ഗ​​​ണേ​​​ഷ് മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു.

പി​​​ന്നീ​​​ട് കേ​​​സ് ഒ​​​ത്തു​​​തീ​​​ര്‍​പ്പാ​​​ക്കി. മ​​​ന്ത്രി​​​സ്ഥാ​​​നം തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ന്‍ ഗ​​​ണേ​​​ഷ് പ​​​ല​​​ത​​​വ​​​ണ ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ള്‍ കൊ​​​ണ്ടും ന​​​ട​​​ന്നി​​​ല്ല. അ​​​ക്കാ​​​ല​​​ത്താ​​​ണ്, ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി​​​യെ പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തെ​​​യും യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളെ​​​യും പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ കു​​​ടു​​​ക്കു​​​മെ​​​ന്നും ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞ​​​തെ​​​ന്നും സു​​​ധീ​​​ര്‍ പ​​​റ​​​യു​​​ന്നു.

പി​​​ന്നീ​​​ടു ഗ​​​ണേ​​​ഷ് എ​​​ല്‍​ഡി​​​എ​​​ഫി​​​ലേ​​​ക്കു പോ​​​യി. പ​​​ത്ത​​​നാ​​​പു​​​ര​​​ത്തു​​​നി​​​ന്നു വീ​​​ണ്ടും എം​​​എ​​​ല്‍​എ ആ​​​യി. സോ​​​ള​​​ര്‍ കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി പീ​​​ഡ​​​ന പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തു​​​മ്പോ​​​ഴാ​​​ണു ഗ​​​ണേ​​​ഷ് മു​​​ന്‍​പു പ​​​റ​​​ഞ്ഞ​​​തു യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​യെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നും സു​​​ധീ​​​ര്‍ മൊ​​​ഴി ന​​​ല്‍​കി.

കേ​​​സി​​​ല്‍ അ​​​വ​​​ധി​​​ക്ക് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ സാ​​​ക്ഷി അ​​​ഡ്വ.​​​ഫെ​​​നി ബാ​​​ല​​​കൃ​​​ഷ്ണ​​​നോ​​​ട് 12നു ​​​ഹാ​​​ജ​​​രാ​​​കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

സോ​​​ള​​​ര്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സ് പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധ​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യും​​​വ​​​രെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​റി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി ത​​​ള്ളി.

Tags : K.B. Ganesh Kumar Oommen Chandy harassment case Solar Case Sudhir Malayil personal staff

Recent News

Up