x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ആരോ​ഗ്യമന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു; പാർട്ടി പ്രതിരോധിക്കും': സജി ചെറിയാൻ


Published: February 22, 2026 02:13 PM IST | Updated: February 22, 2026 02:13 PM IST

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ ബോധപൂർവം വേട്ടയാടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂ എന്നും വിഷയങ്ങളിൽ നടപടി സ്വീകരിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും. അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു, ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു.

വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

Tags : Health Minister Saji Cherian Veena George

Recent News

Up