x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യകേരളം: വന്‍ പദ്ധതികളുമായി പ്രതിപക്ഷ നേതാവ്


Published: February 13, 2026 02:38 AM IST | Updated: February 13, 2026 02:38 AM IST

കോ​​ഴി​​ക്കോ​​ട്: കേ​​ര​​ള​​ത്തി​​ലെ ആ​​രോ​​ഗ്യ മേ​​ഖ​​ല​​യെ വീ​​ണ്ടെ​​ടു​​ക്കാ​​നാ​​യി യു​​ഡി​​എ​​ഫ് നി​​യോ​​ഗി​​ച്ച ഡോ. ​​എ​​സ്.​​എ​​സ്. ലാ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഹെ​​ല്‍ത്ത് ക​​മ്മീ​​ഷ​​ന്‍ പ​​ഠ​​ന റി​​പ്പോ​​ര്‍ട്ട് പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ആ​​രോ​​ഗ്യ​​കേ​​ര​​ളം എ​​ന്ന ല​​ക്ഷ്യ​​ത്തി​​ലൂ​​ന്നി വ​​ന്‍ പ​​ദ്ധ​​തി​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു.

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ല്‍ ക​​ണ്ട് ന​​ട​​ത്തി​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളി​​ല്‍ ചി​​കി​​ത്സാ ചെ​​ല​​വ് കു​​റ​​യ്ക്ക​​ല്‍, വ​​ണ്‍ ഹെ​​ല്‍ത്ത് പ്ലാ​​റ്റ്‌​​ഫോം, ട്രൈ​​ബ​​ല്‍ ഹെ​​ല്‍ത്ത് ക്ല​​സ്റ്റ​​റു​​ക​​ളും കോ​​സ്റ്റ​​ല്‍ കെ​​യ​​ര്‍ യൂ​​ണി​​റ്റു​​ക​​ളും ഷീ ​​ആ​​ശു​​പ​​ത്രി​​ക​​ളും എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും സ്പെ​​ഷാ​​ലി​​റ്റി, മ​​ള്‍ട്ടി സ്പെ​​ഷാ​​ലി​​റ്റി ചി​​കി​​ത്സാ സൗ​​ക​​ര്യം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍ക്കും വ​​യോ​​ധി​​ക​​ര്‍ക്കും പ്ര​​ത്യേ​​ക പ​​രി​​ച​​ര​​ണം, എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ള്ള ആം​​ബു​​ല​​ന്‍സു​​ക​​ള്‍, പ​​രി​​ശോ​​ധ​​ന​​യും മ​​രു​​ന്നും സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ എ​​ത്തു​​ന്ന​​വ​​രു​​ടെ അ​​വ​​കാ​​ശം തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ളാ​​ണു​​ള്ള​​ത്.

ഹെ​​ല്‍ത്ത് ക​​മ്മീ​​ഷ​​ന്‍ റി​​പ്പോ​​ര്‍ട്ട് പു​​റ​​ത്തി​​റ​​ക്കാ​​നാ​​യി കോ​​ഴി​​ക്കോ​​ട് ന​​ട​​ത്തി​​യ വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു രാ​​ഷ്ട്രീ​​യ മു​​ന്ന​​ണി ആ​​രോ​​ഗ്യ​​രം​​ഗ​​ത്തെ പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​ഠി​​ക്കാ​​ന്‍ വി​​ദ​​ഗ്ധ​​ര്‍ ഉ​​ള്‍പ്പെ​​ട്ട ഒ​​രു ക​​മ്മീ​​ഷ​​നെ നി​​യോ​​ഗി​​ച്ച​​തെ​​ന്നും ഹെ​​ല്‍ത്ത് ക​​മ്മീ​​ഷ​​ന്‍ സ​​മ​​ര്‍പ്പി​​ച്ച റി​​പ്പോ​​ര്‍ട്ട് ഭാ​​വി കേ​​ര​​ള​​ത്തി​​ന് ഒ​​രു വി​​ജ്ഞാ​​ന സ​​മ്പ​​ത്താ​​യി​​രി​​ക്കു​​മെ​​ന്ന​​തി​​ല്‍ സം​​ശ​​യ​​മി​​ല്ലെ​​ന്നും വി.​​ഡി. സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു.

പ​​ദ്ധ​​തി​​ക​​ള്‍

  • യൂ​​ണി​​വേ​​ഴ്സ​​ല്‍ ഹെ​​ല്‍ത്ത് ക​​വ​​റേ​​ജ്. പ​​ണം ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ചി​​കി​​ത്സ നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​കി​​ല്ല.
  • പ​​രി​​ശോ​​ധ​​ന​​യും മ​​രു​​ന്നും സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ എ​​ത്തു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ അ​​വ​​കാ​​ശ​​മാ​​ക്കും. സ​​ര്‍ക്കാ​​ര്‍ കു​​ടി​​ശി​​ക വ​​രു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് നി​​ല​​ച്ചുപോ​​യ സൗ​​ജ​​ന്യ സേ​​വ​​ന​​ങ്ങ​​ള്‍ ഉ​​റ​​പ്പാ​​ക്കും.
  • ആ​​രോ​​ഗ്യ വ​​കു​​പ്പും മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പും സ​​മാ​​ന്ത​​ര വ​​കു​​പ്പു​​ക​​ളാ​​യാ​​ണ് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. അ​​തി​​നെ ഏ​​കോ​​പി​​പ്പി​​ക്കും. ഷീ ​​ഹോ​​സ്പി​​റ്റ​​ലു​​ക​​ള്‍ ആ​​രം​​ഭി​​ക്കും. പ​​രാ​​മെ​​ഡി​​ക്ക​​ല്‍ ഉ​​ള്‍പ്പെ​​ടെ ആ​​രോ​​ഗ്യ​​രം​​ഗ​​ത്തെ പ​​ഠ​​ന മേ​​ഖ​​ല​​യി​​ലും തൊ​​ഴി​​ല്‍ മേ​​ഖ​​ല​​യി​​ലു​​മു​​ള്ള പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കും.
  • ആ​​ശാ പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ള്‍ ശാ​​ശ്വ​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്കും. ആ​​ദി​​വാ​​സി- തീ​​ര​​ദേ​​ശ മേ​​ഖ​​ല​​ക​​ളി​​ല്‍ ട്രൈ​​ബ​​ല്‍ ഹെ​​ല്‍ത്ത് ക്ല​​സ്റ്റേ​​ഴ്സും കോ​​സ്റ്റ​​ല്‍ കെ​​യ​​ര്‍ യൂ​​ണി​​റ്റു​​ക​​ളും സ്ഥാ​​പി​​ക്കും. വ​​യോ​​ജ​​ന​​ങ്ങ​​ള്‍ക്ക് ജി​​ല്ലാ ആ​​ശു​​പ​​ത്രി​​ക​​ള്‍ മു​​ത​​ല്‍ പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ന​​ല്‍കും. ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യ്ക്കാ​​യി ബ​​ജ​​റ്റ് വി​​ഹി​​തം വ​​ര്‍ധി​​പ്പി​​ക്കും
  • ഗു​​ണ​​നി​​ല​​വാ​​രം ഇ​​ല്ലാ​​ത്ത​​തും കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​​തു​​മാ​​യ മ​​രു​​ന്ന് വി​​ല്പ​​ന ത​​ട​​യും. ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ കേ​​ടാ​​യി കി​​ട​​ക്കു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ന​​ന്നാ​​ക്കു​​ന്ന​​തി​​നാ​​യി സ​​ര്‍ക്കാ​​ര്‍ ത​​ല​​ത്തി​​ല്‍ ഏ​​ജ​​ന്‍സി​​യെ നി​​യോ​​ഗി​​ക്കും. എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും നാ​​ലു മി​​നി​​റ്റിനു​​ള്ളി​​ല്‍ എത്തുന്ന തരത്തിൽ അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ള്ള ആം​​ബു​​ല​​ന്‍സു​​ക​​ള്‍ വി​​ന്യ​​സി​​ക്കും.
  • സ​​ര്‍ക്കാ​​ര്‍- സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളെ കൂ​​ട്ടി​​ച്ചേ​​ര്‍ത്ത് പേ​​ഷ്യ​​ന്‍റ് നാ​​വി​​ഗേ​​ഷ​​ന്‍ ഉ​​ള്‍പ്പെ​​ടു​​ത്തി ഡി​​ജി​​റ്റ​​ല്‍ ഇ​​ന്‍റ​​ഗ്രേ​​ഷ​​ന്‍ ന​​ട​​ത്തും. മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന ടെ​​ലി ക​​ണ്‍സ​​ള്‍ട്ടേ​​ഷ​​നും സ​​ജീ​​വ​​മാ​​ക്കും. കാ​​രു​​ണ്യ ഫാ​​ര്‍മ​​സി​​ക​​ള്‍ ആ​​ധു​​നി​​ക​​വ​​ത്ക​​രി​​ക്കും. വ​​ണ്‍ ഹെ​​ല്‍ത്ത് പ്ലാറ്റ്ഫോം കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കും. വ​​യോ​​ധി​​ക​​ര്‍ക്കും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍ക്കും മ​​രു​​ന്ന് വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന ഡോ​​ര്‍ സ്റ്റെ​​പ് ഔ​​ട്ട്റീ​​ച്ച് പ​​ദ്ധ​​തി ആ​​രം​​ഭി​​ക്കും. അ​​ങ്ക​​ണ​​വാ​​ടി​​ക്ക് സ​​മാ​​ന്ത​​ര​​മാ​​യ അ​​മ്മ​​വീ​​ട് പ​​ദ്ധ​​തി​​ക​​ള്‍ ആ​​രം​​ഭി​​ക്കും. ട്രാ​​ന്‍സ്ജ​​ന്‍ഡേ​​ഴ്സി​​നാ​​യി പ്ര​​ത്യേ​​ക പ​​ദ്ധ​​തി​​ക​​ള്‍ ആ​​വി​​ഷ്‌​​കരി​​ക്കും.

Tags : Healthy Kerala VD Satheesan

Recent News

Up