x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഈ​ശ്വ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം തു​ട​രും


Published: December 5, 2025 06:28 PM IST | Updated: December 5, 2025 07:04 PM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ പ​രാ​തി​യി​ലെ അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന​ത്തെ വാ​ദം പൂ​ർ​ത്തി​യാ​യി. തു​ട​ർ​വാ​ദം ശ​നി​യാ​ഴ്ച കേ​ൾ​ക്കും.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ എ​ഫ്ഐ​ആ​ർ വാ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ളു​ടെ എ​ഫ്ഐ​ആ​ർ എ​ങ്ങ​നെ പ​ബ്ലി​ക് ഡോ​ക്യു​മെ​ന്‍റാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

എ​ഫ്ഐ​ആ​ർ വാ​യി​ച്ച​തി​ൽ അ​തി​ജീ​വി​ത​യെ മോ​ശ​പ്പെ​ടു​ത്തു​ന്ന ഒ​രു കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി. അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണ്.

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ജാ​മ്യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

Tags : Rahul Easwar bail cyber harassment case rape complaint Rahul Mamkootathil

Recent News

Up